​സ്വകാര്യ ആശുപത്രിയെ ഭീഷണിപ്പെടുത്തി 10 ലക്ഷം തട്ടി ഡിസിസി അംഗം സുഹൈൽ ഷാജഹാൻ അറസ്റ്റിൽ

തിരുവനന്തപുരം ആനയറയിലെ സ്വകാര്യ ആശുപത്രി അധികൃതരെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഡിസിസി അംഗം സുഹൈൽ ഷാജഹാൻ പേട്ട പോലീസിന്റെ പിടിയിലായി

​സ്വകാര്യ ആശുപത്രിയെ ഭീഷണിപ്പെടുത്തി 10 ലക്ഷം തട്ടി ഡിസിസി അംഗം സുഹൈൽ ഷാജഹാൻ അറസ്റ്റിൽ
വ്യാജ വാർത്ത നൽകി പണം തട്ടാൻ ശ്രമം; തിരുവനന്തപുരത്ത് ഡിസിസി അംഗം സുഹൈൽ ഷാജഹാൻ അറസ്റ്റിൽ

​​സ്വകാര്യ ആശുപത്രിയെ ഭീഷണിപ്പെടുത്തി 10 ലക്ഷം തട്ടി; ഡിസിസി അംഗം സുഹൈൽ ഷാജഹാൻ അറസ്റ്റിൽ

തിരുവനന്തപുരം: സ്വകാര്യ ആശുപത്രി അധികൃതരെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഡിസിസി അംഗം സുഹൈൽ ഷാജഹാൻ അറസ്റ്റിലായി. ആനയറ സബ്ബെയ്ൻ ഹോസ്പിറ്റൽ ചെയർമാൻ ഡോ. സബ്ബെയ്ൻ ശിവദാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പേട്ട പോലീസാണ് ഇയാളെ പിടികൂടിയത്. സുഹൈൽ അടക്കം അഞ്ച് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.  

​ആശുപത്രിക്ക് എതിരെ ഓൺലൈൻ മാധ്യമത്തിലൂടെ വ്യാജ വാർത്ത പ്രസിദ്ധീകരിച്ച ശേഷം, അത് പിൻവലിക്കുന്നതിനായി 10 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി കൈപ്പറ്റിയെന്നാണ് പരാതി. ഭീഷണിയെ തുടർന്ന് ആശുപത്രി അധികൃതർ സിറ്റി പോലീസ് കമ്മീഷണർക്ക് രഹസ്യമായി വിവരം നൽകിയിരുന്നു. തുടർന്ന് പണം വാങ്ങുന്നതിനായി സുഹൈൽ ആശുപത്രിയിൽ എത്തിയപ്പോൾ ജീവനക്കാർ പോലീസിനെ അറിയിക്കുകയും, കൈപ്പറ്റിയ പണവുമായി പേട്ട എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ കയ്യോടെ പിടികൂടുകയുമായിരുന്നു.  

​2022 ജൂണിൽ നടന്ന എകെജി സെന്റർ ആക്രമണക്കേസിലെ പ്രതി കൂടിയാണ് കഠിനംകുളം സ്വദേശിയായ സുഹൈൽ ഷാജഹാൻ. അതേസമയം, അച്ചടക്ക നടപടികളുടെ ഭാഗമായി സുഹൈലിനെ നേരത്തെ തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നതായും നിലവിൽ ഇയാൾക്ക് കോൺഗ്രസുമായി യാതൊരു ബന്ധവുമില്ലെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി