വേമ്പനാട് കായലിൽ നിന്ന് അനധികൃതമായി ശേഖരിച്ച 1,700 കിലോ മല്ലിക്കക്ക പിടികൂടി
അനധികൃതമായി കടത്തുകയായിരുന്ന 1,700 കിലോ മല്ലിക്കക്ക ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു. വാഹന ഉടമയിൽ നിന്ന് 10,000 രൂപ പിഴ ഈടാക്കുകയും കക്കകൾ വേമ്പനാട് കായലിൽ തിരികെ നിക്ഷേപിക്കുകയും ചെയ്തു.
വേമ്പനാട് കായലിൽ നിന്ന് അനധികൃതമായി ശേഖരിച്ച 1,700 കിലോ മല്ലിക്കക്ക പിടികൂടി; വാഹന ഉടമയ്ക്ക് 10,000 രൂപ പിഴ
ആലപ്പുഴ: വേമ്പനാട് കായലിൽ നിന്ന് അനധികൃതമായി ശേഖരിച്ച് കടത്തുകയായിരുന്ന 1,700 കിലോയോളം മല്ലിക്കക്ക ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് KL 32 T 5794 എന്ന നമ്പറിലുള്ള വാഹനത്തിൽ കടത്തുകയായിരുന്ന കക്കകൾ പിടികൂടിയത്. സംഭവത്തിൽ ഡ്രൈവറെ ഉൾപ്പെടെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
കേരള ഉൾനാടൻ ഫിഷറീസും അക്വാകൾച്ചറും ആക്ട് പ്രകാരമുള്ള നിയമലംഘനത്തിന് വാഹന ഉടമയിൽ നിന്ന് 10,000 രൂപ പിഴ ഈടാക്കി. പിടിച്ചെടുത്ത മല്ലിക്കക്കകൾ നശിച്ചുപോകാതെ സംരക്ഷിക്കുന്നതിനായി വേമ്പനാട് കായലിന്റെ വിവിധ ഭാഗങ്ങളിൽ തന്നെ തിരികെ നിക്ഷേപിച്ചു.
കായലിലെ കക്കസമ്പത്ത് സംരക്ഷിക്കുന്നതിനും, വളർച്ചയെത്താത്ത കക്കകളുടെ അനധികൃത ശേഖരണവും കടത്തും പൂർണ്ണമായി തടയുന്നതിനുമായി വരും ദിവസങ്ങളിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ചന്ദ്രലേഖ, ഇൻസ്പെക്ടർ (ബ്രാക്കിഷ് വാട്ടർ) സീതാലക്ഷ്മി എന്നിവരുടെ നിർദ്ദേശപ്രകാരം അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ തസ്നീം, ഫിഷറീസ് ഓഫീസർ സിംജാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
