ജി. സുധാകരനെതിരെ രൂക്ഷവിമർശനവുമായി സിപിഎ സഖാവ് വിളിക്കെതിരെ പ്രവർത്തകർ

സിപിഎം അംഗത്വം പുതുക്കാത്ത ജി. സുധാകരനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി ജില്ലാ സെക്രട്ടറി ആർ. നാസർ. പുന്നപ്രയിൽ നടന്ന പ്രതിഷേധ യോഗത്തിൽ സുധാകരനെ സഖാവ് എന്ന് വിളിച്ച നേതാക്കളെ പ്രവർത്തകർ തിരുത്തി.

ജി. സുധാകരനെതിരെ രൂക്ഷവിമർശനവുമായി സിപിഎ സഖാവ് വിളിക്കെതിരെ പ്രവർത്തകർ
വർഗവഞ്ചകനു മാപ്പില്ല’ എന്ന ബാനറുമായി വി.എസ്. അച്യുതാനന്ദന്റെ വീടിനു മുൻപിൽ നിന്നാരംഭിച്ച വൻ പ്രതിഷേധ പ്രകടനങ്ങൾ

​ജി. സുധാകരനെതിരെ രൂക്ഷവിമർശനവുമായി സിപിഎം; ‘സഖാവ്’ വിളിയെ തിരുത്തി പ്രവർത്തകർ

​ആലപ്പുഴ: മുൻ മന്ത്രി ജി. സുധാകരൻ സിപിഎം അംഗത്വം പുതുക്കാതിരുന്നത് നന്നായെന്നും, അല്ലെങ്കിൽ താൻ തന്നെ അദ്ദേഹത്തെ പുറത്താക്കേണ്ടി വരുമായിരുന്നെന്നും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ. അമ്പലപ്പുഴയിൽ പാർട്ടി സ്ഥാനാർത്ഥിക്കെതിരെ സുധാകരൻ മത്സരിക്കുന്നതിൽ പ്രതിഷേധിച്ചും അദ്ദേഹം പാർട്ടിയെ വഞ്ചിച്ചെന്ന് ആരോപിച്ചും പുന്നപ്ര പറവൂരിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

​"80 വയസ്സുവരെ പാർട്ടിയുടെ സകല ആനുകൂല്യങ്ങളും അനുഭവിച്ച വ്യക്തിയാണ് ഇപ്പോൾ പാർട്ടിയെ വെല്ലുവിളിക്കുന്നത്. അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ മത്സരിച്ചതുകൊണ്ടാണ് ഇതുവരെ ജയിച്ചത്. സ്വതന്ത്രനായി ഏത് ചിഹ്നത്തിൽ വന്നാലും സുധാകരന് ചുട്ട മറുപടി നൽകും," നാസർ പറഞ്ഞു. എല്ലാ സംഘടനാവിരുദ്ധ പ്രവർത്തനങ്ങളും നടത്തിയിട്ടും ഇത്രയും കാലം കൂടെ കൊണ്ടുനടന്നത് പാർട്ടിക്കു പറ്റിയ തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​സദസ്സിന്റെ പ്രതിഷേധം; ‘സഖാവ്’ വിളി തിരുത്തി

പ്രസംഗത്തിനിടെ നേതാക്കൾ ജി. സുധാകരനെ ‘സഖാവ്’ എന്ന് വിശേഷിപ്പിച്ചത് അണികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായി. സുധാകരനെ ഇനി സഖാവെന്ന് വിളിക്കരുതെന്ന് പ്രവർത്തകർ വിളിച്ചു പറഞ്ഞു. രക്തസാക്ഷിയുടെ സഹോദരനായതിനാലും കാലങ്ങളായുള്ള ശീലം കൊണ്ടുമാണ് അങ്ങനെ പറഞ്ഞുപോയതെന്ന് ആർ. നാസർ വിശദീകരിച്ചു. എന്നാൽ പിന്നീട് പ്രസംഗിച്ച സി.എസ്. സുജാതയും എച്ച്. സലാം എംഎൽഎയും സമാനമായ പ്രയോഗം നടത്തിയപ്പോഴും സദസ്സ് ശക്തമായി ഇടപെട്ടു തിരുത്തിച്ചു.

​സുധാകരന്റേത് പാർലമെന്ററി വ്യാമോഹമാണെന്നും സ്വന്തം സഹോദരന്റെ രക്തസാക്ഷിത്വത്തെപ്പോലും അദ്ദേഹം തള്ളിപ്പറഞ്ഞെന്നും നാസർ ആരോപിച്ചു. കൊലപാതകത്തിന് പിന്നിൽ കെഎസ്‌യു പ്രവർത്തകരല്ലെന്ന് സുധാകരൻ പറഞ്ഞത് വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു.

​സിപിഎം ജില്ലാ കമ്മിറ്റിയംഗം എ. ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കേന്ദ്ര കമ്മിറ്റിയംഗം സി.എസ്. സുജാത, എച്ച്. സലാം എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു. ‘വർഗവഞ്ചകനു മാപ്പില്ല’ എന്ന ബാനറുമായി വി.എസ്. അച്യുതാനന്ദന്റെ വീടിനു മുൻപിൽ നിന്നാരംഭിച്ച വൻ പ്രതിഷേധ പ്രകടനത്തിന് ശേഷമാണ് പൊതുയോഗം നടന്നത്.