തമിഴകത്ത് ഇനി ടിവികെ തരംഗം ഡിഎംകെയെയും ബിജെപിയെയും കടന്നാക്രമിച്ചും എംജിആറിനോട് ഉപമിച്ചും വിജയ്

തമിഴ്നാട് രാഷ്ട്രീയത്തിലെ അഴിമതിക്കെതിരെ പോരാടുന്ന വിസിൽ ബ്ലോവറാണ് ടിവികെ എന്ന് വിജയ്.

തമിഴകത്ത് ഇനി ടിവികെ തരംഗം ഡിഎംകെയെയും ബിജെപിയെയും കടന്നാക്രമിച്ചും എംജിആറിനോട് ഉപമിച്ചും വിജയ്
ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കലാപരിപാടികൾക്കിടെ പ്രവർത്തകർക്കൊപ്പം ചുവടുവച്ചും വിജയ് ആവേശം പകർന്നു.

തമിഴകത്ത് ഇനി 'ടിവികെ' തരംഗം; ഡിഎംകെയെയും ബിജെപിയെയും കടന്നാക്രമിച്ചും എംജിആറിനോട് ഉപമിച്ചും വിജയ്

തമിഴ്നാട് രാഷ്ട്രീയത്തിലെ അഴിമതിക്കെതിരെ പോരാടുന്ന വിസിൽ ബ്ലോവറാണ് ടിവികെ എന്ന് വിജയ്. എംജിആറുമായി സ്വയം താരതമ്യം ചെയ്ത വിജയ്, ഡിഎംകെയെയും ബിജെപിയെയും രൂക്ഷമായി വിമർശിച്ചു.

​ചെന്നൈ: തമിഴക രാഷ്ട്രീയത്തിലെ അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിക്കുന്ന ‘വിസിൽ ബ്ലോവറാണ്’ തന്റെ പാർട്ടിയായ തമിഴക വെട്രി കഴകമെന്ന് (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്. പാർട്ടിയുടെ മൂന്നാം സ്ഥാപക വാർഷികത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തിലാണ് വിജയ് തന്റെ രാഷ്ട്രീയ നിലപാടുകൾ ആവർത്തിച്ചു വ്യക്തമാക്കിയത്.

​എംജിആർ രാഷ്ട്രീയത്തിലേക്ക് വന്നപ്പോൾ പരിഹസിച്ചവർ തന്നെയാണ് ഇന്ന് ടിവികെയെയും പരിഹസിക്കുന്നതെന്ന് വിജയ് ചൂണ്ടിക്കാട്ടി. മുൻ മുഖ്യമന്ത്രി എംജിആറുമായി സ്വയം താരതമ്യം ചെയ്ത അദ്ദേഹം, തന്നെ പരിഹസിക്കുന്നവർക്ക് കാലം മറുപടി നൽകുമെന്നും കൂട്ടിച്ചേർത്തു.

​ഡിഎംകെയ്ക്കും ബിജെപിക്കുമെതിരെ രൂക്ഷവിമർശനം

നിലവിലെ ഡിഎംകെ സർക്കാരിനെതിരെ രൂക്ഷമായ ഭാഷയിലാണ് വിജയ് പ്രതികരിച്ചത്. തിരുവള്ളുവർ ഇന്നുണ്ടായിരുന്നെങ്കിൽ അനീതിയും അക്രമവും അരാജകത്വവുമാണ് ഡിഎംകെയുടെ മുഖമുദ്രയെന്ന് എഴുതുമായിരുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു. ഡിഎംകെ, ബിജെപി മുന്നണികളെ നേരിടാൻ ഇന്ന് ടിവികെയ്ക്ക് മാത്രമേ സാധിക്കൂ എന്നും വിജയ് അവകാശപ്പെട്ടു.

​കേന്ദ്ര സർക്കാരിന്റെ ‘ഡബിൾ എൻജിൻ’ അവകാശവാദത്തെയും വിജയ് വിട്ടില്ല. "ഏതൊക്കെ എൻജിൻ വന്നാലും ടിവികെ തന്നെയാണ് ടോപ് എൻജിൻ" എന്ന പരാമർശത്തിലൂടെ പ്രധാനമന്ത്രിയുടെ മുദ്രാവാക്യത്തെ വിജയ് പരിഹസിച്ചു. ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കലാപരിപാടികൾക്കിടെ പ്രവർത്തകർക്കൊപ്പം ചുവടുവച്ചും വിജയ് ആവേശം പകർന്നു.