രെട്ട തല ആവേശം നിറച്ച് ട്രെയിലർ
അരുൺ വിജയ് ചിത്രം രെട്ട തല 25 ന് തീയേറ്ററുകളിൽ ആവേശം നിറച്ച് ട്രെയിലർ അരുൺ വിജയ് നായകനാവുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം
അരുൺ വിജയ് ചിത്രം 'രെട്ട തല' 25-ന് തീയേറ്ററുകളിൽ; ആവേശം നിറച്ച് ട്രെയിലർ
കൊച്ചി: ആക്ഷൻ താരം അരുൺ വിജയ് നായകനാവുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം 'രെട്ട തല' ഈ മാസം 25-ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയിലറിന് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ക്രിസ് തിരുകുമാരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം അരുൺ വിജയുടെ കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആക്ഷൻ ചിത്രങ്ങളിൽ ഒന്നായിരിക്കും എന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. മലയാളികൾക്കും പ്രിയങ്കരനായ താരം ഇരട്ട വേഷത്തിലാണ് ചിത്രത്തിലെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ബോബി ബാലചന്ദ്രനാണ് ചിത്രം നിർമ്മിക്കുന്നത്.
ടിജോ ടോമി ഛായാഗ്രഹണവും ആൻ്റണി എഡിറ്റിംഗും നിർവ്വഹിക്കുന്നു. പി.സി. സ്റ്റഡ്ൻസാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. വി.എഫ്.എക്സ് സൂപ്പർവൈസർ എച്ച്. മോണീഷ്, സൗണ്ട് ഡിസൈൻ ടി. ഉദയകുമാർ എന്നിവരാണ്. സ്ട്രൈറ്റ് ലൈൻ സിനിമാസും രാജശ്രീ ഫിലിംസുമാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. പി.ആർ.ഒ: പി.ആർ. സുമേരൻ.

