വിദ്യാഭ്യാസരംഗത്ത് ലക്ഷ്യമിടുന്നത് സമഗ്രമാറ്റം മന്ത്രി അനൂപ് ജേക്കബ്
മികച്ച വിദ്യാഭ്യാസത്തിലൂടെ വികസിത കേരളം കെട്ടിപ്പടുക്കാൻ സർക്കാർ ലക്ഷ്യമിടുന്നുവെന്ന് മന്ത്രി അനൂപ് ജേക്കബ്. പിറവത്ത് ടി.എം. ജേക്കബ് എക്‌സലൻസ് അവാർഡുകൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസരംഗത്ത് ലക്ഷ്യമിടുന്നത് സമഗ്രമാറ്റം; ടി.എം. ജേക്കബ് എക്‌സലന്‍സ് അവാർഡുകൾ വിതരണം ചെയ്തു
പിറവം: സംസ്ഥാനത്തെ വിദ്യാഭ്യാസനിലവാരം മെച്ചപ്പെടുത്താൻ സമഗ്രമായ മാറ്റമാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്ന് മന്ത്രി അനൂപ് ജേക്കബ്. വിദ്യാർഥികൾക്ക് ശോഭനമായ ഭാവിയും മികച്ച തൊഴിലവസരങ്ങളും നാട്ടിൽ തന്നെ ലഭ്യമാക്കാൻ വലിയ തോതിലുള്ള മുതൽമുടക്ക് വിദ്യാഭ്യാസ മേഖലയിൽ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ടി.എം. ജേക്കബ് എക്‌സലൻസ് അവാർഡ് സൊസൈറ്റി ഏർപ്പെടുത്തിയ ടി.എം. ജേക്കബ് എക്‌സലൻസ് അവാർഡ് വിതരണം പിറവത്ത് നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. "ക്വാളിറ്റി എഡ്യൂക്കേഷൻ നാട്ടിൽ ലഭ്യമാക്കിയാൽ അത് വലിയൊരു സാമൂഹിക മാറ്റത്തിന് വഴിയൊരുക്കും. വികസിത കേരളത്തെ കെട്ടിപ്പടുക്കാൻ ജനങ്ങളുടെ പിന്തുണയും ക്രിയാത്മകമായ നിർദ്ദേശങ്ങളും അനിവാര്യമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് കാലഘട്ടത്തിലും മുടങ്ങാതെ 14 വർഷമായി ഈ കൂട്ടായ്മ അവാർഡ് ദാന ചടങ്ങ് സംഘടിപ്പിക്കുന്നത് മാതൃകാപരമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പിറവം നിയോജകമണ്ഡലത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ്, എ വൺ നേടിയ വിദ്യാർഥികളെയും ഉന്നത വിജയം കൈവരിച്ചവരെയും ചടങ്ങിൽ ആദരിച്ചു.
പിറവം നഗരസഭ ചെയർമാൻ കെ. ആർ. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ എം.എൽ.എ വി. ജെ. പൗലോസ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്‌സൺ അന്നമ്മ ഡോമി, കെ.പി.സി.സി വൈസ് പ്രസിഡന്റ് ജയ്‌സൺ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.