പൊന്നാനി കണ്ടകുറുമ്പക്കാവ് ശബരിമല ഇടത്താവളം ഉദ്ഘാടനം ചെയ്തു ചടങ്ങിൽ താരമായി സൈജു കുറുപ്പും ഹരിവരാസനം ടീമും
വടക്കൻ കേരളത്തിലെ പ്രമുഖ തീർഥാടന കേന്ദ്രമായ പൊന്നാനി കണ്ടകുറുമ്പക്കാവ് ദേവി ക്ഷേത്രത്തിലെ ശബരിമല ഇടത്താവളം നടൻ സൈജു കുറുപ്പ് ഉദ്ഘാടനം ചെയ്തു.
പൊന്നാനി കണ്ടകുറുമ്പക്കാവ് ശബരിമല ഇടത്താവളം ഉദ്ഘാടനം ചെയ്തു; മുഖ്യാതിഥിയായി നടൻ സൈജു കുറുപ്പ്
പൊന്നാനി: വടക്കൻ കേരളത്തിലെ പ്രമുഖ ശബരിമല ഇടത്താവളങ്ങളിലൊന്നായ പൊന്നാനി കണ്ടകുറുമ്പക്കാവ് ദേവി ക്ഷേത്രത്തിലെ ശബരിമല ഇടത്താവളം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ചലച്ചിത്ര താരം സൈജു കുറുപ്പ് മുഖ്യാതിഥിയായി പങ്കെടുത്തു. 'ഹരിവരാസനം' സിനിമയുടെ അണിയറ പ്രവർത്തകർക്കൊപ്പമാണ് അദ്ദേഹം ചടങ്ങിനെത്തിയത്. കണ്ടകുറുമ്പക്കാവ് ദേവീക്ഷേത്ര സന്നിധിയിൽ നടന്ന ഭക്തിനിർഭരമായ ചടങ്ങിൽ ആയിരക്കണക്കിന് അയ്യപ്പഭക്തർ സന്നിഹിതരായിരുന്നു.
പൊന്നാനി എം.എൽ.എ കെ.പി. നൗഷാദ് അലി, അക്ബർ ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ നാസർ, പ്രിൻസ് ആദിത്യ വർമ്മ, പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണൻ, ഹരിവരാസനം സിനിമയുടെ സംവിധായകൻ രാജേഷ് നായർ, തിരക്കഥാകൃത്ത് കെ. അമ്പാടി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
വടക്കൻ കേരളത്തിലെ ഏറ്റവും വലിയ ഇടത്താവളങ്ങളിലൊന്നായ കണ്ടകുറുമ്പക്കാവ് കഴിഞ്ഞ മണ്ഡലകാലത്ത് ഒരു ലക്ഷത്തിലധികം അയ്യപ്പഭക്തർക്കാണ് ആശ്രയമായത്. ശബരിമലയിലേക്ക് യാത്ര ചെയ്യുന്ന തീർഥാടകർക്കായി വിരിവെക്കുന്നതിനുള്ള സൗകര്യം, മൂന്ന് നേരത്തെ ഭക്ഷണം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഭക്തർക്ക് കൂടുതൽ ആത്മീയവും സാംസ്കാരികവുമായ അനുഭവം നൽകുന്നതിന്റെ ഭാഗമായി അയ്യപ്പചരിതം ആവിഷ്കരിക്കുന്ന മ്യൂറൽ പെയിന്റിങ്ങുകളും അന്താരാഷ്ട്ര വേദിക് സെമിനാറും ഉൾപ്പെടെയുള്ള പ്രത്യേക സംവിധാനങ്ങളും ഇത്തവണ ഇടത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്. തീർഥാടകർക്ക് മികച്ച സേവനങ്ങൾ ഉറപ്പാക്കിക്കൊണ്ട് വടക്കൻ കേരളത്തിലെ പ്രധാന അയ്യപ്പഭക്തി കേന്ദ്രമായി കണ്ടകുറുമ്പക്കാവ് ഇടത്താവളം മാറിക്കഴിഞ്ഞു.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
