ഡാൻസറുടെ മുഖംമൂടിക്ക് പിന്നിലെ ലഹരി മാഫിയ അത്താണി എം.ഡി.എം.എ കേസിലെ സൂത്രധാരൻ പിടിയിൽ

വൻ മയക്കുമരുന്ന് കേസിലെ മുഖ്യസൂത്രധാരനായ പ്രതി രണ്ട് വർഷത്തിന് ശേഷം പോലീസ് പിടിയിൽ. ഡാൻസറായ ആലുവ കൊടികുത്തുമല സിയോൺ നഗറിൽ പാലത്തൂർ വീട്ടിൽ ലിജോ ജോയിയെയാണ് (39) നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

ഡാൻസറുടെ മുഖംമൂടിക്ക് പിന്നിലെ ലഹരി മാഫിയ അത്താണി എം.ഡി.എം.എ കേസിലെ സൂത്രധാരൻ പിടിയിൽ
ഡാൻസറായ ആലുവ കൊടികുത്തുമല സിയോൺ നഗറിൽ പാലത്തൂർ വീട്ടിൽ ലിജോ ജോയിയെയാണ് (39)

അത്താണി വൻ മയക്കുമരുന്ന് വേട്ട: രണ്ട് വർഷത്തിന് ശേഷം മുഖ്യസൂത്രധാരൻ ആലുവയിൽ പിടിയിൽ

നെടുമ്പാശ്ശേരി: വൻ മയക്കുമരുന്ന് കേസിലെ മുഖ്യസൂത്രധാരനായ പ്രതി രണ്ട് വർഷത്തിന് ശേഷം പോലീസ് പിടിയിൽ. ഡാൻസറായ ആലുവ കൊടികുത്തുമല സിയോൺ നഗറിൽ പാലത്തൂർ വീട്ടിൽ ലിജോ ജോയിയെയാണ് (39) നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

​2024 ജൂൺ 27-ന് ബെംഗളൂരുവിൽ നിന്ന് കാറിൽ കടത്തുകയായിരുന്ന 316 ഗ്രാം എം.ഡി.എം.എ, രണ്ട് എൽ.എസ്.ഡി സ്റ്റാമ്പുകൾ, 420 ഗ്രാം കഞ്ചാവ് എന്നിവ അത്താണിയിൽ വെച്ച് പോലീസ് പിടികൂടിയിരുന്നു. ഈ കേസിലെ മയക്കുമരുന്ന് വിതരണ ശൃംഖലയുടെ പ്രധാന ബുദ്ധികേന്ദ്രമായിരുന്നു ലിജോ ജോയ്.

പോലീസിന് സംശയം തോന്നാതിരിക്കാൻ കേസിലെ മറ്റൊരു പ്രതിയായ 'ജുമാഞ്ചി' എന്ന് വിളിക്കുന്ന രാഗേഷ് (32) മുഖേനയായിരുന്നു ലിജോ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത്. മയക്കുമരുന്ന് വിവിധ കേന്ദ്രങ്ങളിൽ 'ഡ്രോപ്പ്' ചെയ്യുന്നവർ അതിന്റെ ലൊക്കേഷൻ ജുമാഞ്ചിക്ക് കൈമാറുകയും, ജുമാഞ്ചി അത് ലിജോയ്ക്ക് അയച്ചുകൊടുക്കുകയുമായിരുന്നു പതിവ്.

​നേരത്തെ പിടിയിലായവർ:

കേസുമായി ബന്ധപ്പെട്ട് ആലുവ ചാലയ്ക്കൽ തോട്ടുമുഖം കുമ്പശേരി വീട്ടിൽ ആസാദ് (38), മലപ്പുറം തിരൂരങ്ങാടി കീഴ്മുറി കൂവുള്ളി വീട്ടിൽ ഹരികൃഷ്ണൻ (28) എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തൃശൂർ തലപ്പിള്ളി പൈങ്കുളം മങ്ങാട്ടുതൊടി വീട്ടിൽ രാഗേഷിനെ (ജുമാഞ്ചി) ഹിമാചൽ പ്രദേശിലെ കുളുവിൽ നിന്നാണ് പോലീസ് പിടികൂടിയത്.

​ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ ഡിവൈ.എസ്.പി ബൈജു പൗലോസ്, സർക്കിൾ ഇൻസ്പെക്ടർ ബി.കെ. അരുൺ, എസ്.ഐമാരായ അരുൺ രാജ്, അഭിജിത്, എ.എസ്.ഐ എം.വി. ബിനു, സി.പി.ഒ സജാസ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ലിജോ ജോയിയെ റിമാൻഡ് ചെയ്തു.