മുൻഷി ഹരി അന്തരിച്ചു
മുൻഷി ഹരി അന്തരിച്ചു ഏഷ്യാനെറ്റ് ന്യൂസിലെ പ്രശസ്തമായ 'മുൻഷി' എന്ന ആക്ഷേപഹാസ്യ പരമ്പരയിലൂടെ ശ്രദ്ധേയനായ തിരുമല സ്വദേശി
മുൻഷി ഹരി അന്തരിച്ചു; തിരുവനന്തപുരത്തെ സാംസ്കാരിക രംഗത്തിന് വലിയ നഷ്ടം
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിലെ പ്രശസ്തമായ 'മുൻഷി' എന്ന ആക്ഷേപഹാസ്യ പരമ്പരയിലൂടെ ശ്രദ്ധേയനായ തിരുമല സ്വദേശി മുൻഷി ഹരി (എൻ.എസ്. ഹരീന്ദ്രകുമാർ - 52) അന്തരിച്ചു. യാത്ര കഴിഞ്ഞ് ഇലിപ്പോടുള്ള വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ റോഡരികിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടിലെത്തിക്കും. വൈകുന്നേരം അഞ്ച് മണിയോടെ സംസ്കാര ചടങ്ങുകൾ നടക്കും.
ഏഷ്യാനെറ്റിലെ 'മുൻഷി' എന്ന പരിപാടിയിലൂടെ മലയാളികൾക്ക് സുപരിചിതനായ അദ്ദേഹം, തിരുവനന്തപുരത്തെ സാംസ്കാരിക-സാമൂഹിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. കലാപരമായ മികവിന് രാഷ്ട്രപതിയുടെ അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം സാംസ്കാരിക കേരളത്തിന് വലിയൊരു നഷ്ടമാണ്.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
