വേനപ്പാറ ലിറ്റില്‍ ഫ്ളവര്‍ യു.പി സ്കൂളില്‍ വിദ്യാവനം മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്തു
കേരള വനം വകുപ്പിന്റെ നേതൃത്വത്തില്‍ തിരുവമ്പാടി വേനപ്പാറ ലിറ്റില്‍ ഫ്ളവര്‍ യു.പി സ്കൂളില്‍ ആരംഭിച്ച വിദ്യാവനം ജൈവ വൈവിധ്യ പാര്‍ക്ക് മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളില്‍ പാരിസ്ഥിതികാവബോധം വളര്‍ത്തുന്ന പദ്ധതിയാണിത്.
വേനപ്പാറ ലിറ്റില്‍ ഫ്ളവര്‍ യു.പി സ്കൂളില്‍ വിദ്യാവനം മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി: വേനപ്പാറ ലിറ്റില്‍ ഫ്ളവര്‍ യു.പി സ്കൂളില്‍ കേരള വനം വകുപ്പ് ഉത്തരമേഖല സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച 'വിദ്യാവനം' ജൈവ വൈവിധ്യ പാര്‍ക്കിന്റെ ഉദ്ഘാടനം വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ നിര്‍വഹിച്ചു.
സ്കൂള്‍, കോളേജ് വിദ്യാര്‍ഥികളില്‍ പാരിസ്ഥിതികാവബോധം വളര്‍ത്തുന്നതിനായി ഫോറസ്ട്രി ക്ലബ് വഴി വിദ്യാലയങ്ങളില്‍ ചുരുങ്ങിയത് അഞ്ച് സെന്റ് സ്ഥലത്ത് ചെറുവനത്തിന്റെ മാതൃകയില്‍ തയാറാക്കുന്ന ഹരിത സങ്കേതങ്ങളാണ് വിദ്യാവനം പദ്ധതി.
ചടങ്ങില്‍ സി.കെ. കാസിം എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുക്കം നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ. കെ.പി. ചാന്ദ്നി മുഖ്യാതിഥിയായി. സോഷ്യല്‍ ഫോറസ്ട്രി ഉത്തരമേഖല ഫോറസ്റ്റ്സ് കണ്‍സര്‍വേറ്റര്‍ ആര്. കീര്‍ത്തി പദ്ധതി വിശദീകരിച്ചു. മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
ഡെപ്യൂട്ടി ഫോറസ്റ്റ്സ് കണ്‍സര്‍വേറ്റര്‍ എ.പി. ഇംതിയാസ്, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എം. ജോഷില്‍, വി. സന്തോഷ് കുമാര്‍, വി.പി. ജയപ്രകാശ്, ഹെഡ്മാസ്റ്റര് ജെയിംസ് ജോഷി, ഫാ. ജോസഫ് വര്‍ഗീസ് പാലക്കാട്ട്, സത്യപ്രഭ, കെ. നീതു, ഫാ. സജി മങ്ങരയില്‍, സുനിത മാത്യു, ടി. ദീപ്തി, ആന്റണി ഫ്രാന്‍സിസ്, മഹേഷ് കെ. ബാബു, കെ.എന്‍. ദിവ്യ തുടങ്ങിയവര്‍ സംസാരിച്ചു.
ഹരിവരാസനം’ മകരവിളക്ക് ദിനത്തിൽ തിയേറ്ററുകളിലേക്ക് നായകനായി സൈജു കുറുപ്പ്
സംസ്ഥാന സ്കൂൾ കായികമേള: അത്ലറ്റിന്റെ പ്രായത്തിൽ ക്രമക്കേട് അടിയന്തര അന്വേഷണത്തിന് ഉത്തരവ്
കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് വിദ്യാഭ്യാസ മന്ത്രി; കായികമേളയിൽ സൗഹൃദം പങ്കുവെച്ച് താരങ്ങൾ
പ്ലാസ്റ്റിക് തരൂ, മധുരം തരാം സംസ്ഥാന സ്കൂൾ കായികമേള നഗരിയിൽ പ്ലാസ്റ്റിക് ശേഖരണ പവലിയൻ
രാജ്യത്തെ ആദ്യ ഇ മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി വയനാട്ടിലെ നൂൽപ്പുഴ
കുട്ടികൾക്ക് വണ്ടി കൊടുത്താൽ പണി രക്ഷിതാക്കൾക്ക് 25 വയസ്സ് വരെ ലൈസൻസും പോകും 
