മത്സ്യഫെഡ് ഐസ് ആൻഡ് ഫ്രീസിംഗ് പ്ലാന്റിന്റെ നവീകരണം ആരംഭിച്ചു
കൊച്ചങ്ങാടിയിലെ മത്സ്യഫെഡ് ഐസ് ആൻഡ് ഫ്രീസിംഗ് പ്ലാന്റ് 7.74 കോടി രൂപ ചെലവിൽ നവീകരിക്കുന്നു. ഫിഷറീസ് വകുപ്പ് മന്ത്രി വി. ഇ. അബ്ദുൾ ഗഫൂർ നിർമാണ ഉദ്ഘാടനം നിർവഹിച്ചു.
മത്സ്യഫെഡ് ഐസ് ആൻഡ് ഫ്രീസിംഗ് പ്ലാന്റിന്റെ നവീകരണം ആരംഭിച്ചു ഫിഷറീസ് വകുപ്പ് മന്ത്രി വി ഇ അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു
എറണാകുളം: കൊച്ചങ്ങാടിയിലെ മത്സ്യഫെഡ് ഐസ് ആൻഡ് ഫ്രീസിംഗ് പ്ലാന്റ് 7.74 കോടി രൂപ ചെലവിൽ നവീകരിക്കുന്ന പദ്ധതിയുടെ നിർമാണ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി വി ഇ അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സഹകരണ മത്സ്യ വികസന ഫെഡറേഷൻ (മത്സ്യഫെഡ്) മുഖേന നടപ്പിലാക്കുന്ന നബാർഡ് റൂറൽ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്റ് ഫണ്ട് (RIDF) പദ്ധതിയിലുൾപ്പെടുത്തിയാണ് നവീകരണം.
കൊച്ചങ്ങാടി പ്ലാന്റിൽ നടന്ന ചടങ്ങിൽ മുഹമ്മദ് ഷിയാസ് എം എൽ എ അധ്യക്ഷത വഹിച്ചു. ആധുനിക യന്ത്രസാമഗ്രികളും അനുബന്ധ സംവിധാനങ്ങളും സ്ഥാപിക്കുന്നതിലൂടെ പ്ലാന്റിന്റെ സംസ്‌കരണശേഷി വർദ്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിലൂടെ ശീതീകരിച്ച മത്സ്യ ഉൽപ്പന്നങ്ങളുടെ ആഭ്യന്തര വിപണനവും കയറ്റുമതിയും ശക്തിപ്പെടുത്തുന്നതിനൊപ്പം, മത്സ്യത്തൊഴിലാളികളിൽ നിന്ന് കൂടുതൽ മത്സ്യം സംഭരിച്ച് അവർക്ക് മെച്ചപ്പെട്ട വില ഉറപ്പാക്കാനും സാധിക്കും.
ചടങ്ങിൽ ഫിഷറീസ് ഡയറക്‌ടർ മിസാൽ സാഗർ ഭാരത് ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തി. കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. വി.കെ മിനിമോൾ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷാകൃത സുരേഷ് ബാബു, ടി. കെ അഷ്റഫ്, കെ. എ. മനാഫ്, മത്സ്യഫെഡ് ചെയർപേഴ്സൺ ടി. മനോഹരൻ, മാനേജിംഗ് ഡയറക്ടർ അജിത് കോളശ്ശേരി, ഫിഷറീസ് അഡീഷണൽ ഡയറക്‌ടർ സ്‌മിത ആർ. നായർ, മത്സ്യഫെഡ് എറണാകുളം ജില്ലാ മാനേജർ ഫാത്തിമ എസ്. ഹമീദ്, മത്സ്യഫെഡ് ഭരണസമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ-ട്രേഡ് യൂണിയൻ പ്രതിനിധികൾ, മത്സ്യത്തൊഴിലാളി സംഘം ഭാരവാഹികൾ, ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കുടിവെള്ളത്തിന് അഡ്മിനിസ്ട്രേറ്റീവ് ചാർജ് ഒഴിവാക്കണം ജില്ലാ വികസന സമിതി യോഗത്തിൽ പ്രമേയം
മത്സ്യഫെഡ് ഐസ് ആൻഡ് ഫ്രീസിംഗ് പ്ലാന്റിന്റെ നവീകരണം ആരംഭിച്ചു
ക്ഷീരമേഖലയെ തൊഴിലുറപ്പിൽ ഉൾപ്പെടുത്താൻ കേന്ദ്രത്തോട് ആവശ്യപ്പെടും മന്ത്രി സണ്ണി ജോസഫ്
യുവ സംരംഭകർക്ക് കൈത്താങ്ങായി സർക്കാർ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി
തീവണ്ടി ഇറങ്ങിയത് 17 കിലോ കഞ്ചാവുമായി പയ്യന്നൂരിൽ ബംഗാൾ സ്വദേശി എക്സൈസ് വലയിൽ
ഇരുചക്രവാഹനം കവർന്ന കേസിൽ കുപ്രസിദ്ധ കുറ്റവാളി പിടിയിൽ