ഓണക്കൂർ വാർഡിൽ ആവേശകരമായ പോളിങ്
പാമ്പാക്കുട ഓണക്കൂർ വാർഡിൽ ആവേശകരമായ പോളിങ് 81.74 ശതമാനം വോട്ട് രേഖപ്പെടുത്തി
ഓണക്കൂർ വാർഡിൽ ആവേശകരമായ പോളിങ്; 81.74 ശതമാനം വോട്ട് രേഖപ്പെടുത്തി
പാമ്പാക്കുട: സ്ഥാനാർത്ഥിയുടെ നിര്യാണത്തെത്തുടർന്ന് മാറ്റിവെച്ച പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ പത്താം വാർഡായ ഓണക്കൂർ ഉപതിരഞ്ഞെടുപ്പിൽ മികച്ച പോളിങ്. 81.74 ശതമാനം വോട്ടർമാരാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. വാർഡിലെ ആകെ 1183 വോട്ടർമാരിൽ 965 പേർ വോട്ട് ചെയ്തു. ഇതിൽ 487 പുരുഷന്മാരും 478 സ്ത്രീകളും ഉൾപ്പെടുന്നു.
കഴിഞ്ഞ ഡിസംബർ ഒമ്പതിന് തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്ന വാർഡായിരുന്നു ഇത്. എന്നാൽ തിരഞ്ഞെടുപ്പ് ദിവസം പുലർച്ചെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന സി.എസ്. ബാബു അന്തരിച്ചതിനെത്തുടർന്ന് വോട്ടെടുപ്പ് മാറ്റിവെക്കുകയായിരുന്നു. ജില്ലയിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ച ഏക ഗ്രാമപഞ്ചായത്ത് വാർഡാണ് ഓണക്കൂർ.
വോട്ടെണ്ണൽ ഇന്ന് (ജനുവരി 13) നടക്കും. മികച്ച പോളിങ് രേഖപ്പെടുത്തിയതോടെ വിജയപ്രതീക്ഷയിലാണ് മുന്നണികൾ.
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
