കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിലടച്ചു
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നെടുമ്പാശ്ശേരി ചെറിയ വാപ്പാലശ്ശേരി സ്വദേശി വിനു മണി (28) യെ കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചു
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിലടച്ചു
കൊച്ചി: കൊലപാതകക്കേസ് പ്രതിയെ കാപ്പ (KAAPA) ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. നെടുമ്പാശ്ശേരി ചെറിയ വാപ്പാലശ്ശേരി ചീരോത്തി വീട്ടിൽ വിനു മണി (28) യെയാണ് കരുതൽ തടങ്കലിലാക്കിയത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി. ആണ് ഉത്തരവിട്ടത്.
നെടുമ്പാശ്ശേരി, കാലടി പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകം, കൊലപാതകശ്രമം, കഠിന ദേഹോപദ്രവം, ഭയപ്പെടുത്തിയുള്ള കവർച്ച തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടയാളാണ് വിനു മണി. 2020-ൽ നെടുമ്പാശ്ശേരി കയ്യാലപ്പടിയിൽ വച്ച് ജിസ്മോൻ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ.
കഴിഞ്ഞ ഒക്ടോബറിൽ ശ്രീമൂലനഗരം പട്ടരുപറമ്പ് ഭാഗത്ത് വച്ച് യുവാവിനെ ആക്രമിച്ചതിന് കാലടി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് ഇയാൾക്കെതിരെ കാപ്പ നിയമപ്രകാരം നടപടി സ്വീകരിച്ചത്. നെടുമ്പാശ്ശേരി സബ് ഇൻസ്പെക്ടർ ടി.എസ്. അഭിജിത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ വിപിൻ മോഹൻ, സിവിൽ പോലീസ് ഓഫീസർമാരായ സി.എസ്. സൂരജ്, സി. ഗിരീഷ്, മുഹമ്മദ് അഷർ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്
സമുദ്രസുരക്ഷയ്ക്ക് നാവികസേന കരുത്താകണം രാഷ്ട്രപതി ദ്രൗപതി മുർമു
എഐ മികവിൽ സപ്ലൈകോ വിറ്റുവരവ് 50 കോടി കൂടി, ദേശീയ അംഗീകാരം
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിലടച്ചു
ഇന്ദിരാഗാന്ധി ലോ കോളേജ് യൂണിയൻ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു
ചക്കക്കൊമ്പൻ ആരോഗ്യവാൻ നിരീക്ഷണം തുടർന്ന് വനപാലകർ
അർജുൻ സർജയുടെ ഓപ്പറേഷൻ സിന്ദൂർ ചിത്രത്തിന് അയോധ്യയിൽ തുടക്കം