ആനയെ തുരത്തുന്നതിനിടെ കാട്ടാന ആക്രമണം വനംവകുപ്പ് വാച്ചർ മരിച്ചു
തിരുവിഴാംകുന്നിൽ കാട്ടാനയെ തുരത്തുന്നതിനിടെ വനംവകുപ്പ് താൽക്കാലിക വാച്ചർ ഷൈജു (25) ആനയുടെ ചവിട്ടേറ്റു മരിച്ചു.
ആനയെ തുരത്തുന്നതിനിടെ വനംവകുപ്പ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു; നാടിനെ നടുക്കി ഷൈജുവിന്റെ മരണം
തിരുവിഴാംകുന്ന്: ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ വനംവകുപ്പ് വാച്ചറെ ആന ചവിട്ടിക്കൊന്നു. തിരുവിഴാംകുന്ന് പുളിക്കലടി ആദിവാസി സങ്കേതത്തിലെ തെക്കേപുളിക്കലടി ഷൈജു (25) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെ തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കച്ചേരിപ്പറമ്പ് ചെന്നേരിയിലാണ് സംഭവം.
ചെന്നേരി ജനവാസ മേഖലയോട് ചേർന്ന് തമ്പടിച്ച രണ്ട് കാട്ടാനകളെ വനപാലകരുടെ നേതൃത്വത്തിൽ തുരത്തുന്നതിനിടെയായിരുന്നു ആക്രമണം. വനപാലകരും ആർ.ആർ.ടി (RRT) അംഗങ്ങളും വാച്ചർമാരുമടങ്ങുന്ന 19 അംഗ സംഘം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ദൗത്യം ആരംഭിച്ചത്. ആനകൾക്ക് നേരെ പാഞ്ഞടുത്തതോടെ സംഘാംഗങ്ങൾ ചിതറി ഓടിയെങ്കിലും ഷൈജുവിന് രക്ഷപ്പെടാനായില്ല.
ആനയുടെ ചവിട്ടേറ്റ ഷൈജുവിന്റെ നെഞ്ചിന് ഗുരുതരമായി പരിക്കേൽക്കുകയും കാൽ ഒടിയുകയും ചെയ്തിരുന്നു. ഉടൻ തന്നെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ നാല് വർഷമായി തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനിലെ താൽക്കാലിക വാച്ചറായി ജോലി ചെയ്തു വരികയായിരുന്നു ഷൈജു.
പരേതനായ ഗോപാലന്റെയും ശാരദയുടെയും മകനാണ്. സഹോദരങ്ങൾ: ബിജു, ഷിജു, ബിന്ദു, സിന്ധു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഇന്ന് സംസ്കരിക്കും.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
