പെരുമ്പാവൂരിൽ 10.5 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
പെരുമ്പാവൂർ പുല്ലുവഴിയിൽ 10.5 ഗ്രാം ഹെറോയിനുമായി അസം സ്വദേശി ത്വരീബുൾ ഇസ്ലാമിനെ പോലീസ് പിടികൂടി. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ കച്ചവടം നടത്തിയിരുന്ന സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത്.
പെരുമ്പാവൂരിൽ പത്തര ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
പെരുമ്പാവൂർ: വൻ മയക്കുമരുന്ന് വേട്ടയിൽ പത്തര ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് പിടികൂടി. അസം നൗഗാവ് സ്വദേശി ത്വരീബുൾ ഇസ്ലാമിനെയാണ് (29) പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും കുറുപ്പുംപടി പോലീസും ചേർന്ന് കസ്റ്റഡിയിലെടുത്തത്. പുല്ലുവഴി മനക്കപ്പടി ഭാഗത്തുനിന്നുമാണ് ഇയാൾ പിടിയിലാകുന്നത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചുനാളുകളായി ഇയാൾ അന്വേഷണ സംഘത്തിന്റെ ശക്തമായ നിരീക്ഷണത്തിലായിരുന്നു. പ്രദേശത്തെ ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ മയക്കുമരുന്ന് കച്ചവടം. ചെറിയ ബോട്ടിലുകളിൽ ആക്കിയാണ് മയക്കുമരുന്ന് വിൽപന നടത്തിയിരുന്നത്. ഒരു ബോട്ടിലിന് 2000 രൂപ നിരക്കിലായിരുന്നു വിൽപ്പന. അസാമിൽ നിന്നുമാണ് ഹെറോയിൻ കൊണ്ടുവന്നതെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു.
നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി സി. ബിനുകുമാർ, സർക്കിൾ ഇൻസ്പെക്ടർ റിൻസ് എം. തോമസ്, എസ്.ഐമാരായ എൽദോ പോൾ, അഭിലാഷ്, എ.എസ്.ഐ പി.ഐ. അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒമാരായ ടി.എ. അഫ്സൽ, അരുൺ കെ. കരുൺ, റോബിൻ ജോയ്, രഞ്ജു വി. തങ്കപ്പൻ, രൂപേഷ്, ധന്യ എന്നിവരാണ് പ്രതിയെ വലയിലാക്കിയ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗ് വെള്ളിമെഡൽ ജേതാവ് വിദർശ കെ. വിനോദിനെ മന്ത്രി ടി. സിദ്ദീഖ് അഭിനന്ദിച്ചു
പെരുമ്പാവൂരിൽ 10.5 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
ഉൾനാടൻ ഊരുകളിലേക്ക് ഇനി ഭക്ഷ്യധാന്യങ്ങൾ നേരിട്ടെത്തും സഞ്ചരിക്കുന്ന റേഷൻകട പദ്ധതിക്ക് ഇന്ന് തുടക്കം
ദുരന്തനിവാരണ മാനദണ്ഡങ്ങൾ ലംഘിച്ചു ആന്റോ അഗസ്റ്റിന്റെ വീട് അനധികൃത നിർമാണമെന്ന് എക്സൈസ്
വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം സംസ്ഥാനതല കോൺക്ലേവ് 29 ന് തിരുവമ്പാടിയിൽ
10 വർഷത്തെ കാത്തിരിപ്പിനും കണ്ണീരിനും വിരാമം പട്ടയമല്ല ജീവിതമാണ് കിട്ടിയത് എന്ന് റഹിമാബി