ഓപ്പറേഷൻ തൂഫാൻ കുട്ടികൾ ജീവിതത്തിനായി സ്കോർ ചെയ്യണം പ്രൊഫ. ഡോ. ആഷ്‌ലി ജോസഫ്

കോതമംഗലം വിവേകാനന്ദ വിദ്യാലയത്തിൽ എറണാകുളം ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ സഹകരണത്തോടെ ഓപ്പറേഷൻ തൂഫാൻ പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. പ്രൊഫ. ഡോ. ആഷ്‌ലി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.

ഓപ്പറേഷൻ തൂഫാൻ കുട്ടികൾ ജീവിതത്തിനായി സ്കോർ ചെയ്യണം പ്രൊഫ. ഡോ. ആഷ്‌ലി ജോസഫ്
കോതമംഗലം വിവേകാനന്ദ വിദ്യാലയത്തിൽ എറണാകുളം ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ സഹകരണത്തോടെ 'ഓപ്പറേഷൻ തൂഫാൻ
ഓപ്പറേഷൻ തൂഫാൻ കുട്ടികൾ ജീവിതത്തിനായി സ്കോർ ചെയ്യണം പ്രൊഫ. ഡോ. ആഷ്‌ലി ജോസഫ്
ഓപ്പറേഷൻ തൂഫാൻ കുട്ടികൾ ജീവിതത്തിനായി സ്കോർ ചെയ്യണം പ്രൊഫ. ഡോ. ആഷ്‌ലി ജോസഫ്

ഓപ്പറേഷൻ തൂഫാൻ: കുട്ടികൾ ജീവിതത്തിനായി സ്കോർ ചെയ്യണം  പ്രൊഫ. ഡോ. ആഷ്‌ലി ജോസഫ്

​കോതമംഗലം: വിദ്യാലയങ്ങളിൽ കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും ജയപരാജയങ്ങൾ ഉൾക്കൊള്ളാൻ കുട്ടികളെ പ്രാപ്തരാക്കേണ്ടതിന്റെയും പ്രാധാന്യം ഓർമ്മിപ്പിച്ച് കോതമംഗലം മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രൊഫ. ഡോ. ആഷ്ലി ജോസഫ്. കോതമംഗലം വിവേകാനന്ദ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ എറണാകുളം ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച 'ഓപ്പറേഷൻ തൂഫാൻ കെയർ ഫോർ ചിൽഡ്രൻ' പെനാൽറ്റി ഷൂട്ടൗട്ട് മത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

​ജീവിതത്തിനായി സ്കോർ ചെയ്യുന്നതിനായി കുട്ടികൾ വിവിധ കായിക വിനോദങ്ങളിൽ ഏർപ്പെടണമെന്ന് പ്രൊഫ. ഡോ. ആഷ്ലി ജോസഫ് പറഞ്ഞു. കുട്ടികളുടെ സുരക്ഷിതത്വത്തിനും കരുതലിനുമായി സമൂഹം ഒന്നിച്ചുനിന്ന് പ്രവർത്തിക്കണമെന്നും അവർ ആഹ്വാനം ചെയ്തു. പോസ്റ്റിലേക്ക് പന്ത് തട്ടിയാണ് അവർ മത്സരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

​വിദ്യാലയ സമിതി പ്രസിഡന്റ് അനിൽ ഞാളുമഠം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിദ്യാലയ സമിതി സെക്രട്ടറി ശ്രീദേവി മുരളീധരൻ മുഖ്യാതിഥിയായ പ്രൊഫ. ഡോ. ആഷ്ലി ജോസഫിന് ഉപഹാരം നൽകി ആദരിച്ചു. കുട്ടികൾ ജീവിത വിജയത്തിനായി സ്കോർ ചെയ്യേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിക്കൊണ്ട് സ്കൂൾ അഡ്മിനിസ്ട്രേറ്റർ ബാബു മാനിക്കാട്ട് സന്ദേശം നൽകി.

​ചടങ്ങിൽ ഹരീഷ് തേജസ്, ശ്രീനിധി ശ്രീനാഥ്, അക്ഷിത് ആർ. നായർ എന്നിവർ സംസാരിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോയി പോൾ സ്വാഗതവും സ്കൂൾ പ്രധാന അധ്യാപിക ലിനിമോൾ ടി.ജി. നന്ദിയും രേഖപ്പെടുത്തി. തുടർന്ന് സ്കൂൾ ക്യാമ്പസിൽ നടന്ന പെനാൽറ്റി ഷൂട്ടൗട്ട് മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.