പൊലീസ് ക്വാർട്ടേഴ്സിൽ വെൽനസ് സെന്റർ വരുന്നു കൃഷ്ണപുരം സ്റ്റേഷനായി ഭൂമി ഏറ്റെടുക്കാൻ നിർദേശം

കൃഷ്ണപുരം പൊലീസ് സ്റ്റേഷന് ഭൂമി ഏറ്റെടുക്കാൻ ആലപ്പുഴ ജില്ലാ കളക്ടറെ മന്ത്രി എം. ലിജു ചുമതലപ്പെടുത്തി. പൊലീസ് ക്വാർട്ടേഴ്‌സിൽ വെൽനസ്, ഫിറ്റ്‌‌നസ് സെന്ററുകൾ ആരംഭിക്കും.

പൊലീസ് ക്വാർട്ടേഴ്സിൽ വെൽനസ് സെന്റർ വരുന്നു കൃഷ്ണപുരം സ്റ്റേഷനായി ഭൂമി ഏറ്റെടുക്കാൻ നിർദേശം
കൃഷ്ണപുരം പോലീസ് സ്റ്റേഷനായി കണ്ടെത്തിയ സ്ഥലം മന്ത്രി എം ലിജു സന്ദർശിക്കുന്നു
പൊലീസ് ക്വാർട്ടേഴ്സിൽ വെൽനസ് സെന്റർ വരുന്നു കൃഷ്ണപുരം സ്റ്റേഷനായി ഭൂമി ഏറ്റെടുക്കാൻ നിർദേശം

കൃഷ്ണപുരം പൊലീസ് സ്റ്റേഷന് ഭൂമി ഏറ്റെടുക്കാൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകി മന്ത്രി എം. ലിജു

​കായംകുളം: സംസ്ഥാന ബജറ്റിൽ തുക വകയിരുത്തിയ കൃഷ്ണപുരം പൊലീസ് സ്റ്റേഷനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ആലപ്പുഴ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു. അജന്ത ജംഗ്ഷന് സമീപമുള്ള ഭൂമി ഏറ്റെടുക്കാനാണ് മന്ത്രി നിർദേശം നൽകിയത്. കൃഷ്ണപുരം പൊലീസ് സ്റ്റേഷനായുള്ള ഭൂമിയും കായംകുളം പൊലീസ് ക്വാർട്ടേഴ്‌സും സന്ദർശിച്ച ശേഷമാണ് മന്ത്രി കാര്യങ്ങൾ വ്യക്തമാക്കിയത്.

​കായംകുളം നഗരത്തിലെ പൊലീസ് ക്വാർട്ടേഴ്സിനോട് ചേർന്ന് പൊതുജനങ്ങൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കും പ്രയോജനപ്പെടുന്ന രീതിയിലുള്ള വികസന പദ്ധതികൾ നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിന്റെ ഭാഗമായി ക്വാർട്ടേഴ്സ് വളപ്പിൽ വെൽനസ് ട്രെയിനിങ് സെന്ററും ഫിറ്റ്നസ് സെന്ററും സ്ഥാപിക്കും.

​ഒന്നര ഏക്കറിലധികം വരുന്ന ക്വാർട്ടേഴ്‌സ് പരിസരത്തെ കാടുകളും പാഴ്‌വളർച്ചകളും അടിയന്തരമായി നീക്കം ചെയ്ത് ശുചീകരിക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് മന്ത്രി നിർദേശം നൽകി. പ്രദേശത്ത് അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ ദുരന്തനിവാരണ വകുപ്പിന് കത്ത് നൽകാനും, വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്ന പഴയ വാഹനങ്ങൾ ഉടൻ മാറ്റിയിടാനും നിർദേശമുണ്ട്.

​യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽത്തന്നെ കായംകുളം എം.എൽ.എ കൂടിയായ മന്ത്രി എം. ലിജുവിന്റെ ഇടപെടലിലൂടെ കൃഷ്ണപുരം പൊലീസ് സ്റ്റേഷൻ നിർമാണത്തിനായി മൂന്നു കോടി രൂപ വകയിരുത്തിയിരുന്നു.