കാവ് സംരക്ഷണം ധനസഹായത്തിന് സംസ്ഥാന വനം വകുപ്പ് അപേക്ഷ ക്ഷണിച്ചു
കാവുകൾ സംരക്ഷിക്കുന്നതിനായി സംസ്ഥാന വനം വന്യജീവി വകുപ്പ് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. വ്യക്തികൾക്കും ട്രസ്റ്റുകൾക്കും ദേവസ്വങ്ങൾക്കും അപേക്ഷിക്കാം.
കാവ് സംരക്ഷണത്തിനുള്ള ധനസഹായം അപേക്ഷ ക്ഷണിച്ചു
എറണാകുളം:ജില്ലയിലെ കാവുകൾ സംരക്ഷിച്ച് പരിപാലിക്കുന്നതിന് സാമ്പത്തിക സഹായം നൽകാൻ സംസ്ഥാന വനം വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു. കാവുകളുടെ വിസ്തൃതി, ജൈവ വൈവിധ്യം എന്നിവ പരിഗണിച്ച് അവ സംരക്ഷിക്കുന്നതിനുള്ള കർമ്മ പദ്ധതികൾക്കാണ് ധനസഹായം നൽകുന്നത്. വ്യക്തികൾ, ട്രസ്റ്റുകൾ, ദേവസ്വം എന്നിവയുടെ ഉടമസ്ഥതയിലുള്ള കാവുകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. ആലപ്പുഴ കൊമ്മാടിയിലുള്ള സാമൂഹ്യ വന വൽക്കരണ വിഭാഗം ഓഫീസിൽ നിന്നോ, വനം വകുപ്പിന്റെ www.keralaforest.gov.in എന്ന വെബ് സൈറ്റിൽ നിന്നോ ലഭിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച് കാവുകളുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകൾ, അപേക്ഷകന്റെ തിരിച്ചറിയൽ രേഖയുടെ പകർപ്പ്, കാവ് സംരക്ഷണത്തിനുള്ള കർമ്മ പദ്ധതികൾ, എന്നിവ സഹിതം സെപ്റ്റംബർ അഞ്ച് വൈകിട്ട് അഞ്ച് മണിക്കകം ആലപ്പുഴ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിൽ സമർപ്പിക്കണം. ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതിയിൽ ഉൾപ്പെടുത്തി മുൻ വർഷങ്ങളിൽ സാമ്പത്തിക സഹായം ലഭിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷ സമർപ്പിക്കേണ്ടതില്ല. ഫോൺ: 0477-2246034
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
