ഐച്ചി നഗോയ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി

ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളായ എം.ആർ. അർജുനും വിദർശ കെ. വിനോദും മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. കായികമന്ത്രി ഒ.ജെ. ജനീഷും പങ്കെടുത്തു

ഐച്ചി നഗോയ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി
ഐച്ചി നഗോയ ഏഷ്യൻ ഗെയിംസിലെ മെഡൽ ജേതാക്കളായ വിദർശ കെ വിനോദ്, എം ആർ അർജുൻ എന്നിവർ മുഖ്യമന്ത്രി വി.ഡി സതീശനുമായി കൂടിക്കാഴ്‌ച നടത്തി. കായികമന്ത്രി ഒ ജെ ജനീഷ് സമീപം

എഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

​തിരുവനന്തപുരം: ഐച്ചി നഗോയ ഏഷ്യൻ ഗെയിംസിൽ രാജ്യത്തിന്റെ അഭിമാനമായി മാറിയ മെഡൽ ജേതാക്കൾ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. ബാഡ്മിന്റൺ താരം എം.ആർ. അർജുൻ, അത്‌ലറ്റ് വിദർശ കെ. വിനോദ് എന്നിവരാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തി ആശംസകൾ ഏറ്റുവാങ്ങിയത്.

​കായിക രംഗത്തെ മികച്ച നേട്ടത്തിലൂടെ കേരളത്തിന്റെ പെരുമ വാനോളമുയർത്തിയ കായികതാരങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചു. താരങ്ങളുടെ ഭാവി പരിശീലനത്തിനും മുന്നോട്ടുള്ള കായിക യാത്രയ്ക്കും സംസ്ഥാന സർക്കാരിന്റെ പൂർണ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ചടങ്ങിൽ കായികമന്ത്രി ഒ.ജെ. ജനീഷും പങ്കെടുത്തു.