മെസ്സി തട്ടിപ്പ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഓഫീസിലും ഉടമകളുടെ വീടുകളിലും എസ്ഐടി പരിശോധന
ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുന്നതിന്റെ മറവിൽ 25.78 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയ സംഭവത്തിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഓഫീസിലും അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും എസ്ഐടി പരിശോധന.
മെസ്സിയെ കേരളത്തിലെത്തിക്കൽ: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഓഫീസിലും ഉടമകളുടെ വീടുകളിലും എസ്ഐടി പരിശോധന; വ്യാപക നികുതി വെട്ടിപ്പ് കണ്ടെത്തി
കൊച്ചി: കായികതാരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനത്തിന്റെ മറവിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളിലും നികുതി വെട്ടിപ്പിലും സംസ്ഥാനത്ത് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) വ്യാപക പരിശോധന. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഓഫീസിലും ഉടമകളായ അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലുമടക്കം അഞ്ചിടങ്ങളിലാണ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പുലർച്ചെ നാല് മണി മുതൽ പരിശോധന ആരംഭിച്ചത്. കൊച്ചിയിലെയും വയനാട്ടിലെയും വീടുകളിലും കളമശ്ശേരിയിലുള്ള റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഓഫീസിലുമാണ് എസ്ഐടി റെയ്ഡ് നടക്കുന്നത്.
മെസ്സിയെ എത്തിക്കുന്നതിന്റെ ഭാഗമായി 25.78 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായി അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി (AFA) ബന്ധപ്പെട്ട സ്പോൺസർഷിപ്പിനായി കളക്ഷൻ ഏജന്റ് വഴി കൈമാറിയ 126.04 കോടി രൂപയ്ക്ക് റിവേഴ്സ് ചാർജ് മെക്കാനിസം പ്രകാരം അടയ്ക്കേണ്ട 22.69 കോടി രൂപയുടെ IGST കമ്പനി നൽകിയിട്ടില്ലെന്ന് വ്യക്തമായി. കൂടാതെ വിദേശ നിയമ, മധ്യസ്ഥ ഫീസുകളിലേക്ക് അയച്ച 1.90 കോടി രൂപയിൽ 34.15 ലക്ഷം രൂപയുടെ നികുതി വെട്ടിച്ചതായും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. സ്പോൺസർഷിപ്പിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കാനും നികുതി വെട്ടിക്കാനുമാണ് ശ്രമം നടന്നതെന്ന് കായിക വകുപ്പും സ്ഥിരീകരിച്ചിട്ടുണ്ട്.
പോലീസ് പിടിച്ചെടുത്ത മണൽ ഒക്ടോബർ 13 ന് ലേലം ചെയ്യും
കാൻസർ രോഗികൾക്കുള്ള ധനസഹായം
മെസ്സി തട്ടിപ്പ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഓഫീസിലും ഉടമകളുടെ വീടുകളിലും എസ്ഐടി പരിശോധന
പ്രളയബാധിതർക്ക് അടിയന്തര ധനസഹായം 25.64 കോടി രൂപ അനുവദിച്ചു
സാക്ഷരതാ പക്ഷാചരണ സമാപനവും ഗുഡ് ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് വിതരണവും നടത്തി
പ്രവാസിയെ വെട്ടിപ്പരുക്കേൽപ്പിച്ച് പണം കവർന്നു മൂന്ന് പേർ പിടിയിൽ