ഗവേഷണ രംഗത്ത് പുതിയ നാഴികക്കല്ല് മൂവാറ്റുപുഴ നിർമ്മല കോളേജിൽ ഇക്കണോമിക്സ് റിസർച്ച് സെന്റർ തുറന്നു

​മൂവാറ്റുപുഴ നിർമ്മല കോളേജിൽ ഇക്കണോമിക്സ് റിസർച്ച് സെന്ററും SPSS അടിസ്ഥാനമാക്കിയുള്ള ദേശീയ ശില്പശാലയും ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു.

ഗവേഷണ രംഗത്ത് പുതിയ നാഴികക്കല്ല് മൂവാറ്റുപുഴ നിർമ്മല കോളേജിൽ ഇക്കണോമിക്സ് റിസർച്ച് സെന്റർ തുറന്നു
നാടിന് ആവശ്യം നല്ല സാമ്പത്തിക ശാസ്ത്രജ്ഞരെയും ഡാറ്റാ വിദഗ്ധരെയുമെന്ന് അപു ജോൺ ജോസഫ്; നിർമ്മല കോളേജിൽ റിസർച്ച് സെന്റർ ഉദ്ഘാടനം ചെയ്തു
ഗവേഷണ രംഗത്ത് പുതിയ നാഴികക്കല്ല് മൂവാറ്റുപുഴ നിർമ്മല കോളേജിൽ ഇക്കണോമിക്സ് റിസർച്ച് സെന്റർ തുറന്നു
ഗവേഷണ രംഗത്ത് പുതിയ നാഴികക്കല്ല് മൂവാറ്റുപുഴ നിർമ്മല കോളേജിൽ ഇക്കണോമിക്സ് റിസർച്ച് സെന്റർ തുറന്നു

നിർമ്മല കോളേജിൽ ഇക്കണോമിക്സ് റിസർച്ച് സെന്ററും ദേശീയ ശില്പശാലയും ഉദ്ഘാടനം ചെയ്തു

മൂവാറ്റുപുഴ: നിർമ്മല കോളേജിലെ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെല്ലിന്റെ (RDC) ആഭിമുഖ്യത്തിൽ സ്ഥാപിച്ച ഇക്കണോമിക്സ് റിസർച്ച് സെന്ററിന്റെ ഉദ്ഘാടനവും 'ഡാറ്റാ അനാലിസിസ് യൂസിങ് SPSS' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഇരുദിന ദേശീയ ശില്പശാലയും നടന്നു. കോളേജിലെ നെടുങ്കല്ലേൽ മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരള സർക്കാർ ചീഫ് വിപ്പ് അപു ജോൺ ജോസഫ് റിസർച്ച് സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

​ചടങ്ങിനെത്തിയ മുഖ്യാതിഥി അപു ജോൺ ജോസഫിന് കോളേജ് NCC കേഡറ്റുകൾ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. നല്ല സാമ്പത്തിക ശാസ്ത്രജ്ഞരെയും കൃത്യമായ ഡാറ്റ വിശകലനം നടത്താൻ കഴിവുള്ള വിദഗ്ധരെയുമാണ് ഇന്നത്തെ സമൂഹത്തിനും രാഷ്‌ട്രീയ മേഖലയ്ക്കും ആവശ്യമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.

​കോതമംഗലം രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി മാനേജർ റവ. മോൺ. ഡോ. പയസ് മലേക്കണ്ടത്തിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ജെസ്റ്റിൻ കെ. കുര്യാക്കോസ് പ്രിൻസിപ്പൽ സന്ദേശം നൽകി. ഇക്കണോമിക്സ് വിഭാഗം മേധാവി ഡോ. ലിജി ജോർജ് സ്വാഗതവും, അസോസിയേറ്റ് പ്രൊഫസർ ഡോ. മീര ആർ. നന്ദിയും പറഞ്ഞു.

​എം.ജി. സർവകലാശാല സിൻഡിക്കേറ്റ് അംഗം പ്രൊഫ. മാജോ വി. കുര്യാക്കോസ്, മുൻ പ്രിൻസിപ്പൽ റവ. ഡോ. ടി.എം. ജോർജ്, തൊടുപുഴ ന്യൂമാൻ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ജെന്നി കെ. അലക്സ്, ഓട്ടോണമി ഡയറക്ടർ പ്രൊഫ. ഡോ. തോമസ് കെ.വി., വൈസ് പ്രിൻസിപ്പൽ ഡോ. സോണി കുര്യാക്കോസ്, ബർസാർ റവ. ഫാ. പോൾ കളത്തുർ, റിസർച്ച് ആൻഡ് ഇന്നവേഷൻ ഡീൻ ഡോ. ജൂലിയ എമ്മാനുവൽ എന്നിവർ ആശംസകൾ അർപ്പിച്ചു.