​വിദ്യാർഥികൾ അഭിരുചിക്കനുസരിച്ച് കോഴ്‌സുകൾ തിരഞ്ഞെടുക്കണം മന്ത്രി എൻ. ഷംസുദ്ദീൻ

എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിനായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ‘വിക്ടോറിയ 2026’ പരിപാടി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾ സ്വന്തം അഭിരുചിയും പരിമിതികളും മനസ്സിലാക്കി കോഴ്സുകൾ തിരഞ്ഞെടുക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു

​വിദ്യാർഥികൾ അഭിരുചിക്കനുസരിച്ച് കോഴ്‌സുകൾ തിരഞ്ഞെടുക്കണം മന്ത്രി എൻ. ഷംസുദ്ദീൻ
​എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിനായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ‘വിക്ടോറിയ 2026’ പരിപാടി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു
​വിദ്യാർഥികൾ അഭിരുചിക്കനുസരിച്ച് കോഴ്‌സുകൾ തിരഞ്ഞെടുക്കണം മന്ത്രി എൻ. ഷംസുദ്ദീൻ

​വിദ്യാർഥികൾ അഭിരുചിക്കനുസരിച്ച് കോഴ്‌സുകൾ തിരഞ്ഞെടുക്കണം: മന്ത്രി എൻ. ഷംസുദ്ദീൻ

കോഴിക്കോട്: വിദ്യാഭ്യാസരംഗത്ത് അതിവേഗത്തിലുള്ള മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും വിദ്യാർഥികൾ തങ്ങളുടെ അഭിരുചിക്കനുസരിച്ച് വേണം ഉപരിപഠനത്തിനുള്ള കോഴ്‌സുകൾ തിരഞ്ഞെടുക്കാനെന്നും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ മികച്ച വിജയം നേടിയ ജില്ലയിലെ വിദ്യാലയങ്ങളെയും വിദ്യാർഥികളെയും, കൂടാതെ സയൻസ് ഇൻസ്പയർ അവാർഡ് ജേതാക്കളെയും ആദരിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച 'വിക്‌ടോറിയ 2026' പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​സ്വന്തം കഴിവുകളും പരിമിതികളും കൃത്യമായി മനസ്സിലാക്കിയാവണം ഓരോരുത്തരും കോഴ്‌സുകൾ തിരഞ്ഞെടുക്കേണ്ടത്. ഇന്നത്തെ വിദ്യാർഥികൾ മത്സരിക്കുന്നത് ആഗോള തലത്തിലാണ്. അതിനനുസരിച്ച് നമ്മുടെ വിദ്യാലയങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. വിദ്യാഭ്യാസ രംഗത്തെ പുരോഗതിക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ക്രിയാത്മകമായി ഇടപെടാൻ സാധിക്കുമെന്നും, ഇത്തരം ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളാണ് വരുംതലമുറകൾക്ക് പ്രയോജനപ്പെടുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

​കോഴിക്കോട് മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബ് മെമോറിയൽ ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ കൊട്ടാരത്തിൽ അധ്യക്ഷത വഹിച്ചു. അഡ്വ. ഫൈസൽ ബാബു എം.എൽ.എ മുഖ്യാതിഥിയായിരുന്നു.

​ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കെ. നവാസ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ മുനീർ എരവത്ത്, ബാലാമണി ടീച്ചർ, ബൽക്കീസ് ടീച്ചർ, റീമ കുന്നുമ്മൽ, സെക്രട്ടറി വി. കെ. മുരളി എന്നിവർ ചടങ്ങിൽ സംസാരിച്ചു. കൂടാതെ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ. കെ. ഹനീഫ, രാജേഷ് ജോസ്, പി. ജി. മുഹമ്മദ്, മിസ്ഹബ് കീഴരിയൂർ, പി. സി. ഷീബ, രാധിക ചിറയിൽ, സുബിന, അഞ്ജിത സനൂപ്, ഡി.ഡി.ഇ ഇൻ-ചാർജ് പി. ഗീത, ആർ.ഡി.ഡി ഇൻ-ചാർജ് സുജാത ബേബി, ഡയറ്റ് പ്രിൻസിപ്പൽ ഡോ. യു. കെ. അബ്ദുൽ നാസർ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ കൺവീനർ പി. മുജീബ് റഹ്‌മാൻ തുടങ്ങിയവരും ചടങ്ങിന് ആശംസകൾ നേർന്നു.