രണ്ട് ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

പുത്തൻവേലിക്കരയിൽ 2 ഗ്രാം എംഡിഎംഎയുമായി 29 കാരൻ പോലീസിന്റെ പിടിയിൽ. ചേന്ദമംഗലം തുരുത്തിപ്പുറം സ്വദേശി ആനന്ദ സാഗറിനെയാണ് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി അറസ്റ്റ് ചെയ്തത്

രണ്ട് ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
ചേന്ദമംഗലം തുരുത്തിപ്പുറം ചാത്തേടം കാട്ടുപറമ്പിൽ വീട്ടിൽ ആനന്ദ സാഗർ (29)

രണ്ട് ഗ്രാം എംഡിഎംഎയുമായി യുവാവ് പുത്തൻവേലിക്കരയിൽ പിടിയിൽ

പുത്തൻവേലിക്കര: ചേന്ദമംഗലത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന രണ്ട് ഗ്രാം എംഡിഎംഎയുമായി (MDMA) യുവാവ് പോലീസിന്റെ പിടിയിലായി. ചേന്ദമംഗലം തുരുത്തിപ്പുറം ചാത്തേടം കാട്ടുപറമ്പിൽ വീട്ടിൽ ആനന്ദ സാഗർ (29) നെയാണ് പുത്തൻവേലിക്കര പോലീസ് അറസ്റ്റ് ചെയ്തത്.

​'ഓപ്പറേഷൻ തൂഫാൻ' (Operation Toofan) പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്. പ്രതി സ്വന്തം വീട്ടിലെ മുറിയിൽ ജീൻസിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു രാസലഹരി സൂക്ഷിച്ചിരുന്നത്. കുറച്ചു ദിവസങ്ങളായി ഇയാൾ പോലീസിന്റെ കർശന നിരീക്ഷണത്തിലായിരുന്നു. പുത്തൻവേലിക്കര പോലീസ് സ്റ്റേഷനിൽ നിലവിലുള്ള രണ്ട് മയക്കുമരുന്ന് കേസുകളിലും ഇയാൾ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.

​സബ് ഇൻസ്പെക്ടർ എൻ.ജി. അനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ എസ്.സി.പി.ഒ മാരായ ഇ.ഇ. റിയാസ്, പ്രദീപ്കുമാർ, ശ്രീകാന്ത്, സി.പി.ഒ മാരായ ടിനു മൈക്കിൾ, പ്രജിത എന്നിവരും ഉണ്ടായിരുന്നു.