നിരന്തരം അധിക്ഷേപിക്കുന്നു സനൽകുമാർ ശശിധരനെതിരെ കോടതിയെ സമീപിച്ച് മഞ്ജു വാര്യർ

സംവിധായകൻ സനൽകുമാർ ശശിധരന്റെ വ്യാജ ആരോപണങ്ങൾക്കും അപകീർത്തി പരാമർശങ്ങൾക്കുമെതിരെ നടി മഞ്ജു വാര്യർ എറണാകുളം മുൻസിഫ് കോടതിയെ സമീപിച്ചു. ഇനി അപകീർത്തിപ്പെടുത്തരുതെന്ന് കോടതിയുടെ താൽക്കാലിക ഉത്തരവ്.

നിരന്തരം അധിക്ഷേപിക്കുന്നു സനൽകുമാർ ശശിധരനെതിരെ കോടതിയെ സമീപിച്ച് മഞ്ജു വാര്യർ
നടിയെ അപകീർത്തിപ്പെടുത്തൽ: സംവിധായകൻ സനൽകുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

​നടിയെ അപകീർത്തിപ്പെടുത്തൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; ഇടക്കാല ഉത്തരവുമായി കോടതി

കൊച്ചി: സംവിധായകൻ സനൽകുമാർ ശശിധരനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി നടി മഞ്ജു വാര്യർ നിയമനടപടി സ്വീകരിച്ചു. തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ തുടർച്ചയായി മോശവും തെറ്റായതുമായ പരാമർശങ്ങൾ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മഞ്ജു വാര്യർ എറണാകുളം മുൻസിഫ് കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. സനൽകുമാർ ശശിധരൻ പങ്കുവെച്ച വ്യാജ പോസ്റ്റുകൾ നീക്കം ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

​കേസ് പരിഗണിച്ച കോടതി, മഞ്ജു വാര്യരെ ഇനി അപകീർത്തിപ്പെടുത്തരുതെന്ന് വ്യക്തമാക്കിക്കൊണ്ട് സനൽകുമാർ ശശിധരന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി ഉത്തരവിട്ടു.

​മഞ്ജു വാര്യർ ചില റാക്കറ്റുകളുടെ പിടിയിലാണെന്നും അവരെ അതിൽ നിന്ന് മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സനൽകുമാർ ശശിധരൻ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ സത്യഗ്രഹം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടി നിയമവഴി തേടിയത്.

​അതേസമയം, വിഷയത്തിൽ മാധ്യമങ്ങളെ കണ്ട മഞ്ജു വാര്യരുടെ അഭിഭാഷക ശാന്തി മായാദേവി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. "ദിവസേന എന്നോണം മഞ്ജു വാര്യർക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് സനൽകുമാർ ഉന്നയിക്കുന്നത്. നിരന്തരം ഒരു വ്യക്തിയെ അപമാനിക്കുകയാണ്. സനൽകുമാറിനെ കൂടാതെ വ്യാജവാർത്തകൾ പ്രചരിപ്പിച്ച ചില ഓൺലൈൻ ചാനലുകൾക്കെതിരെയും കേസ് നൽകിയിട്ടുണ്ട്. സമൂഹത്തിൽ അന്തസ്സോടെ ജീവിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. ഇത്തരം ആരോപണങ്ങൾക്കെല്ലാം മറുപടി നൽകാൻ ആയിരം തവണ വാർത്താസമ്മേളനം നടത്തേണ്ട ആവശ്യം മഞ്ജു വാര്യർക്കില്ല," ശാന്തി മായാദേവി പറഞ്ഞു.