​പാലത്തിനടിയിലെ ദുരിതജീവിതം അവസാനിപ്പിച്ചു അഞ്ച് കുട്ടികൾക്ക് തുണയായി ചൈൽഡ് വെൽഫെയർ

കോഴിക്കോട് തിരുവമ്പാടിയിൽ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ പാലത്തിനടിയിൽ കഴിഞ്ഞിരുന്ന അഞ്ച് കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഇടപെടലിലൂടെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. മാതാപിതാക്കളുടെ അമിത മദ്യപാനത്തെ തുടർന്ന് ദുരിതത്തിലായ കുട്ടികൾക്കാണ് സംരക്ഷണമൊരുക്കിയത്.

​പാലത്തിനടിയിലെ ദുരിതജീവിതം അവസാനിപ്പിച്ചു അഞ്ച് കുട്ടികൾക്ക് തുണയായി ചൈൽഡ് വെൽഫെയർ
Al നിർമ്മിച്ച സാങ്കല്പിക ചിത്രം

പാലത്തിനടിയിലെ ദുരിതജീവിതം അവസാനിപ്പിച്ചു; അഞ്ച് കുട്ടികൾക്ക് തുണയായി ചൈൽഡ് വെൽഫെയർ കമ്മിറ്റി

കോഴിക്കോട്: സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ പാലത്തിനടിയിൽ കഴിഞ്ഞിരുന്ന കുടുംബത്തിലെ അഞ്ച് കുട്ടികൾക്ക് തുണയായി ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (CWC) ഇടപെടൽ. തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പുല്ലൂരാംപാറ ഇലന്തകടവ് പാലത്തിനടിയിൽ മാതാപിതാക്കൾക്കൊപ്പം താമസിക്കുകയായിരുന്ന കുട്ടികൾക്കാണ് ഇപ്പോൾ അധികൃതർ സംരക്ഷണമൊരുക്കിയിരിക്കുന്നത്.

​ഒന്നും, നാലും, ഏഴും, എട്ടും, ഒമ്പതും വയസ്സു പ്രായമുള്ള മൂന്ന് പെൺകുട്ടികളും രണ്ട് ആൺകുട്ടികളും അടങ്ങുന്ന സഹോദരങ്ങളാണ് ദുരിതജീവിതം നയിച്ചിരുന്നത്. മാതാപിതാക്കളുടെ അമിത മദ്യപാനവും നിരന്തരമായ ഉപദ്രവവും കാരണം കുട്ടികൾക്ക് കൃത്യമായ പരിചരണമോ സുരക്ഷിതമായ ജീവിത സാഹചര്യങ്ങളോ ലഭിക്കുന്നുണ്ടായിരുന്നില്ല. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സി.ഡബ്ല്യൂ.സിയുടെ അടിയന്തര ഇടപെടലുണ്ടാത്.

​തുടർന്ന് കുട്ടികളെ ഒരുമിച്ച് താമസിപ്പിക്കാൻ സാധിക്കുന്ന പ്രത്യേക സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാൻ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. പഞ്ചായത്ത് അധികൃതർ, ഐ.സി.ഡി.എസ് (ICDS) ഉദ്യോഗസ്ഥർ, ഡി.സി.പി.ഒ റെസ്ക്യൂ ഓഫീസർ പി. മയൂഖ, ജുവനൈൽ വിങ് പോലീസുകാരായ എ.എസ്.ഐ കെ. ശ്രീജിത്ത്, എസ്.സി.പി.ഒ കെ.വി. വിജേഷ് കുമാർ, സി.പി. ശാലിനി, ഡ്രൈവർ സി.പി.ഒ പ്രണവ് എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികളെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റിയത്.