സർക്കാർ ഓഫീസുകൾ ജനങ്ങൾക്ക് മാതൃകയാകണം മന്ത്രി എ.പി. അനിൽകുമാർ
കോഴിക്കോട് കുറ്റ്യാടി സ്മാർട്ട് വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിട നിർമ്മാണ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ നിർവഹിച്ചു. പാറക്കൽ അബ്ദുള്ള എം.എൽ.എ അധ്യക്ഷത വഹിച്ചു.
കുറ്റ്യാടി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി നിർവഹിച്ചു
കോഴിക്കോട് : കുറ്റ്യാടി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽകുമാർ നിർവഹിച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ പങ്കിനെ അഭിനന്ദിച്ച മന്ത്രി സർക്കാർ ഓഫീസുകൾ മാതൃകാപരമാകണമെന്ന് പറഞ്ഞു.പാറക്കൽ അബ്ദുള്ള എംഎൽഎ അധ്യക്ഷൻ ആയിരുന്നു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ശശീന്ദ്രൻ,കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ മോഹൻദാസ്,ജില്ലാ പഞ്ചായത്ത് മെമ്പർ സി എം യശോദ,കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കോരംങ്കോട്ട് മൊയ്തു, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഓ ടി നഫീസ,കുറ്റ്യാടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി പി ചന്ദ്രൻ മാസ്റ്റർ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജേഷ് ഊരത്ത്,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സബിന മോഹൻ, കുറ്റ്യാടി, ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ നസീറ ഫൈസൽ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി കെ സുരേഷ് മാസ്റ്റർ, സി എൻ ബാലകൃഷ്ണൻ,വി പി മൊയ്തു,, ചന്ദ്രമോഹൻ,വിനീത് നിട്ടൂർ, കല്ലാറ മുഹമ്മദ് കുട്ടി, വാഴയിൽ അഹമ്മദ്,കെ വി ചന്ദ്രദാസ്,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി ഓ വി ലത്തീഫ്, വ്യാപാരി വ്യവസായ സമിതി പ്രതിനിധി സി എച്ച് ഷെരീഫ്,വടകര ആർ ഡി ഒ കെ കെ പ്രസിൽ, എന്നിവരും റവന്യൂ തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു ജില്ലാ കളക്ടർ എം എസ് മാധവിക്കുട്ടി സ്വാഗതവും വടകര സബ് കളക്ടർ പി പി അർച്ചന നന്ദിയും പറഞ്ഞു.
അമേയ പി. അരുൺ കുട്ടികളുടെ പ്രധാനമന്ത്രി, ശിവഗംഗ എസ്. നായർ പ്രസിഡൻ്റ്
ലഹരിമുക്ത വൈപ്പിൻ കോളേജ് വിദ്യാർഥികൾക്കായി മിനി മാരത്തോൺ സംഘടിപ്പിച്ചു
സംസ്ഥാന സ്കൂൾ കായികമേള ട്രാക്കിലെ ആവേശം വാനോളമുയർത്തി ആറ് വേറിട്ട ശബ്ദങ്ങൾ
25,000 രൂപയ്ക്ക് നവജാതശിശുക്കളെ വാങ്ങി ലക്ഷങ്ങൾക്ക്മറിച്ചുവിൽക്കുന്ന റാക്കറ്റ്
മാറഞ്ചേരിയില്‍ അന്താരാഷ്ട്ര നിലവാരമുള്ള കോള്‍ തണ്ണീര്‍ത്തട വിനോദ വിജ്ഞാന കേന്ദ്രം വരുന്നു
സംസ്ഥാന സ്കൂള്‍ കായികമേള കായികതാരങ്ങള്‍ക്ക് ഊര്‍ജ്ജമായി പഴയിടത്തിന്റെ ഭക്ഷണവിരുന്ന് 
