ഡിജിറ്റൽ സ്ക്വയർ പദ്ധതി പ്രൈമറി സ്കൂളുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
പൊതുവിദ്യാഭ്യാസ മേഖലയിലെ എൽ.പി, യു.പി സ്കൂളുകളിൽ ഐ.ടി പഠനം മെച്ചപ്പെടുത്തുന്നതിനുള്ള കൈറ്റിന്റെ ഡിജിറ്റൽ സ്ക്വയർ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഡിജിറ്റല്‍ സ്ക്വയര്‍ പദ്ധതി അപേക്ഷ ക്ഷണിച്ച
തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ മേഖലയിലെ എല്‍.പി, യു.പി വിഭാഗങ്ങളില്‍ ഐ.ടി പഠനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള 'ഡിജിറ്റല്‍ സ്ക്വയര്‍' പദ്ധതിയിലേക്ക് വിദ്യാലയങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായാണിത് നടപ്പിലാക്കുന്നത്. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ് ) വികസിപ്പിക്കുന്ന സ്വതന്ത്ര സോഫ്റ്റ്വെയര് അധിഷ്ഠിത പ്ലാറ്റ്ഫോം വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. എയ്ഡഡ്, സര്‍ക്കാര്‍ ഹൈസ്കൂള്‍ വിഭാഗത്തോടൊപ്പമുള്ള എല്‍.പി, യു.പി വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
കളികളിലൂടെയുള്ള പഠനം, സര്‍ഗ്ഗാത്മകത, സ്വയംപഠനം, ഡിജിറ്റല്‍ സാക്ഷരത എന്നിവ വളര്‍ത്തുന്നതിനൊപ്പം 'കളിപ്പെട്ടി', 'ഇ@വിദ്യ' എന്നീ ഐ.സി.ടി പാഠപുസ്തകങ്ങള്‍ മറ്റ് വിഷയങ്ങളുടെ പഠനത്തിനായി ഫലപ്രദമായി പ്രയോജനപ്പെടുത്താനും പദ്ധതി സഹായിക്കും. ഭിന്നശേഷി കുട്ടികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം കുട്ടികള്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന രീതിയിലാണ് പ്ലാറ്റ്ഫോം ക്രമീകരിച്ചിരിക്കുന്നത്. സ്കൂളില്‍ ഡിജിറ്റല്‍ പഠന ഇടം സജ്ജമാക്കാനും, ഹെഡ്ഫോണ്, സ്പീക്കര്‍, മൗസ് എന്നിവ സഹിതം കുറഞ്ഞത് രണ്ട് കംപ്യൂട്ടറുകള്‍ ലഭ്യമാക്കാനും സന്നദ്ധതയുള്ള സ്കൂളുകള്‍ക്കാണ് അവസരം. സ്കൂള്‍ പ്രവൃത്തി സമയം മുഴുവനും കുട്ടികള്‍ക്കായി 'ഡിജിറ്റല്‍ സ്ക്വയര്‍' പ്രവര്‍ത്തിക്കും. താത്പര്യമുള്ള സ്കൂളുകള്‍ ഓഗസ്റ്റ് 13-നകം കൈറ്റ് ജില്ലാ ഓഫീസില്‍ ഇ-മെയില്‍ മുഖേന അപേക്ഷിക്കണം. സര്‍ക്കുലറും പദ്ധതി മാര്‍ഗ്ഗരേഖയും www.kite.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
