ആവശ്യമുള്ളിടത്ത് കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്

ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പിറവം മണ്ഡലത്തിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനും അവശ്യസാധനങ്ങൾ ഉറപ്പാക്കാനും മന്ത്രി അനൂപ് ജേക്കബ് നിർദേശം നൽകി.

ആവശ്യമുള്ളിടത്ത് കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്
ശക്തമായ മഴ: പിറവത്ത് കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്

ശക്തമായ മഴ: ആവശ്യമുള്ളിടത്ത് കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്

പിറവം: ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ പിറവം മണ്ഡലത്തിൽ ആവശ്യമുള്ള ഇടങ്ങളിലെല്ലാം കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ നിർദേശം നൽകിയതായി മന്ത്രിയും സ്ഥലം എം.എൽ.എയുമായ അനൂപ് ജേക്കബ് അറിയിച്ചു. പ്രകൃതിക്ഷോഭ സാഹചര്യങ്ങളെ നേരിടാൻ ക്യാമ്പുകളിൽ ഭക്ഷ്യധാന്യങ്ങൾ, എൽ.പി.ജി, ജനറേറ്റർ ഉൾപ്പെടെയുള്ള അടിയന്തര അവശ്യസാധനങ്ങൾ ലഭ്യമാക്കാൻ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്.

​മൂവാറ്റുപുഴയാറിന്റെയും കൈവഴികളുടെയും തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരുടെ അപകടസാധ്യത കൃത്യമായി വിലയിരുത്തി ആവശ്യമെങ്കിൽ സുരക്ഷിതമായി ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കും. മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക ഭീഷണിയുള്ള മേഖലകളിൽ അടിയന്തര ക്യാമ്പുകൾ സജ്ജമാക്കി ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ വില്ലേജ് ഓഫീസർമാർക്കും പഞ്ചായത്ത് സെക്രട്ടറിമാർക്കും നിർദേശം നൽകിയിട്ടുണ്ട്.

​വർധിച്ചുവരുന്ന പ്രകൃതി ദുരന്ത ഭീതിയിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും സർക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാത്തരം സജ്ജീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. റവന്യൂ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റു ബന്ധപ്പെട്ട വകുപ്പുകൾ എന്നിവയുടെ ഏകോപനത്തോടെയുള്ള ജാഗ്രതാ നിർദേശങ്ങൾ ജനങ്ങളിലേക്ക് കാര്യക്ഷമമായി എത്തിക്കാൻ അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.