ഗാന്ധി ചിത്രരചനാ മത്സരം കുട്ടിപ്രതിഭകൾക്ക് ജില്ലാ കലക്ടറുടെ ആദരം
ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ ഭരണകൂടവും ജില്ലാ ഇൻഫർമേഷൻ ഓഫീസും ചേർന്ന് സംഘടിപ്പിച്ച ഗാന്ധി ചിത്രരചനാ മത്സരത്തിലെ വിജയികൾക്ക് ജില്ലാ കലക്ടർ ജി. പ്രിയങ്ക സമ്മാനങ്ങൾ വിതരണം ചെയ്തു.
ഗാന്ധി ചിത്രരചനാ മത്സരം: എറണാകുളത്തെ വിജയികൾക്ക് ജില്ലാ കലക്ടർ ജി. പ്രിയങ്ക സമ്മാനങ്ങൾ വിതരണം ചെയ്തു
കൊച്ചി: ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് എറണാകുളം ജില്ലാ ഭരണകൂടവും ജില്ലാ ഇൻഫർമേഷൻ ഓഫീസും സംയുക്തമായി സംഘടിപ്പിച്ച ഗാന്ധി ചിത്രരചനാ മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ലാ കലക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ കലക്ടർ ജി. പ്രിയങ്ക വിജയികൾക്ക് മൊമെന്റോയും സർട്ടിഫിക്കറ്റും കൈമാറി.
സത്യത്തിന്റെയും അഹിംസയുടെയും സന്ദേശങ്ങൾ പകർന്നുനൽകിയ രാഷ്ട്രപിതാവിന്റെ ആശയങ്ങളെ മുൻനിർത്തി സംഘടിപ്പിച്ച മത്സരത്തിൽ കുട്ടികളിൽ നിന്ന് മികച്ച പങ്കാളിത്തമാണ് ഉണ്ടായതെന്ന് ജില്ലാ കലക്ടർ പറഞ്ഞു. പഠനത്തോടൊപ്പം കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ വളർത്തിയെടുക്കാൻ മാതാപിതാക്കളുടെ പൂർണ്ണ പിന്തുണ ആവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു. ഗാന്ധിയൻ ആശയങ്ങളെക്കുറിച്ചും സർഗ്ഗാത്മകതയെക്കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്.
സമ്മാനങ്ങൾ ഏറ്റുവാങ്ങിയ വിജയികൾ:
ആൻ പോളി റാഫേൽ (പത്താം ക്ലാസ്, ഫോർട്ട് കൊച്ചി സെന്റ് മേരീസ് എ.ഐ.ജി.എച്ച്.എസ്.എസ്)
ലിയോൺ സിജു (പത്താം ക്ലാസ്, മൂവാറ്റുപുഴ സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്)
സൂരജ് പ്രകാശ് (പത്താം ക്ലാസ്, പിറവം സെന്റ് ജോസഫ് യു.പി. & എച്ച്.എസ്)
ആവണി വൈദേഹി കെ.എ. (ഏഴാം ക്ലാസ്, അങ്കമാലി ഡി പോൾ ഇ.എം.എച്ച്.എസ്.എസ്)
ദേവാനന്ദ് കെ.എ. (പള്ളിപ്പുറം എൽ.എഫ്. യു.പി.എസ്)
ആൽബർട്ട് ഏലിയാസ് (ആറാം ക്ലാസ്, പിറവം ഫാത്തിമ മാതാ എച്ച്.എസ്.എസ്)
ജി. ഗ്രിതുദേവ് (രണ്ടാം ക്ലാസ്, തൃക്കാക്കര സെന്റ് ജോസഫ് ഇ.എം.എച്ച്.എസ്.എസ്)
ഇവാന ഗ്രേസ് സ്റ്റാലിൻ (നാലാം ക്ലാസ്, മഞ്ഞുമ്മൽ ഗാർഡിയൻ ഏയ്ഞ്ചൽസ് യു.പി.എസ്)
ആസിയ പി.ആർ. (രണ്ടാം ക്ലാസ്, പള്ളുരുത്തി ഔവർ ലേഡീസ് സി.ജി.എൽ.പി. സ്കൂൾ)
ചടങ്ങിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.കെ. വേലായുധൻ സ്വാഗതവും അസിസ്റ്റന്റ് എഡിറ്റർ എ.ടി. രമ്യ നന്ദിയും രേഖപ്പെടുത്തി. അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ നീർജ ജേക്കബ്, ഇൻഫർമേഷൻ അസിസ്റ്റന്റുമാരായ ജെ. അനുജ, വി.ആർ. ഐശ്വര്യ, ഫിലിം ഓപ്പറേറ്റർ അനീഷ്, വിജയികളായ കുട്ടികളുടെ മാതാപിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന് കരിപ്പൂർ വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം
എറണാകുളം ജനറൽ ആശുപത്രിയിൽ ഡയാലിസിസ് ടെക്നിഷ്യൻ നിയമനം
ഗാന്ധി ചിത്രരചനാ മത്സരം കുട്ടിപ്രതിഭകൾക്ക് ജില്ലാ കലക്ടറുടെ ആദരം
പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി എസ്.എസ്. രാജമൗലി
തുഴയെറിയാൻ ജാൻസിയും അനുമോളും പിറവം ജലോത്സവത്തിൽ ഇതാദ്യമായി വനിതാ ക്യാപ്റ്റന്മാർ