സൈക്കിൾ അപകടത്തിൽ കുട്ടി മരിച്ച സംഭവം ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു തൃക്കാക്കര നഗരസഭയ്ക്ക് കർശന നിർദ്ദേശം
കാക്കനാട് മാവേലിപുരത്ത് സൈക്കിൾ അപകടത്തിൽ കുട്ടി മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. തൃക്കാക്കര നഗരസഭയോട് അടിയന്തര നടപടി സ്വീകരിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടു.
സൈക്കിൾ അപകടത്തിൽ കുട്ടി മരിച്ച സംഭവം: ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു; തൃക്കാക്കര നഗരസഭയ്ക്ക് കർശന നിർദ്ദേശം
കൊച്ചി: കാക്കനാട് മാവേലിപുരം ഓണം പാർക്കിന് സമീപം സൈക്കിൾ ഓടിക്കുന്നതിനിടെ നിയന്ത്രണം തെറ്റി 30 അടി താഴ്ചയിലേക്ക് വീണ് കുട്ടി മരണപ്പെട്ട സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ അപകടസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തിൽ അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിക്കാൻ തൃക്കാക്കര നഗരസഭയ്ക്ക് കമ്മീഷൻ കർശന നിർദ്ദേശം നൽകി.
ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത വലിയൊരു ദുരന്തമാണ് കാക്കനാട്ടുണ്ടായതെന്ന് ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ പറഞ്ഞു. ഒരു ജീവൻ പൊലിഞ്ഞതിന് ശേഷം നടപടികളിലേക്ക് കടന്നിട്ട് കാര്യമില്ല. കുട്ടികളെ എപ്പോഴും പൂർണ്ണമായി നിയന്ത്രിച്ചു കൊണ്ടുപോകാൻ മാതാപിതാക്കൾക്ക് സാധിക്കില്ല. അതുകൊണ്ട് തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
എല്ലാ നഗരസഭകളിലും പഞ്ചായത്തുകളിലും കുട്ടി-ബാലസൗഹൃദമായ സുരക്ഷിത സംവിധാനങ്ങൾ ഉണ്ടാവണം. സമാനമായ രീതിയിൽ അപകട ഭീഷണിയുയർത്തുന്ന നിരവധി സാഹചര്യങ്ങൾ മറ്റ് പലയിടങ്ങളിലുമുണ്ട്. ഇത്തരം കാര്യങ്ങളിൽ അധികൃതർ അതീവ ശ്രദ്ധ പുലർത്തണം. വരും ദിവസങ്ങളിൽ ഇത്തരം ദാരുണ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ തുടർനടപടികളുമായി മുന്നോട്ട് പോകുമെന്നും ബാലാവകാശ കമ്മീഷൻ അറിയിച്ചു.
ഭൂമി കയ്യേറ്റം വ്യാജ റിപ്പോർട്ട് നൽകിയ മുൻ ദേവികുളം താലൂക്ക് സർവെയർക്ക് സസ്പെൻഷൻ
നടുക്കര ജൈവ് യൂണിറ്റിന് പുനർജനനം പൈനാപ്പിൾ കർഷകരുടെ കാത്തിരിപ്പിന് വിരാമം, പ്രഖ്യാപനവുമായി കൃഷിമന്ത്രി ടി. സിദ്ദിഖ്
പെരിയാറിൽ നിന്ന് കൊല്ലത്തേക്ക് മണൽക്കടത്ത് പ്രധാന സംഘത്തലവൻ പോലീസിന്റെ പിടിയിൽ
കടലിലേക്ക് 400 മീറ്റർ നടപ്പാത പടിഞ്ഞാറേക്കര സൺസെറ്റ് ബീച്ച് പാർക്ക് നാടിന് സമർപ്പിച്ചു
സൂര്യ ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്
കാർഷിക മേഖലയിൽ എ.ഐ പ്രയോജനപ്പെടുത്തുന്നത് മഹത്തരം കൃഷി മന്ത്രി ടി. സിദ്ദിഖ് 
