വയനാട് ടൗൺഷിപ്പ് പദ്ധതി രണ്ടാം ഘട്ടത്തിലെ 149 ഗുണഭോക്താക്കൾക്കായി ഓറിയന്റേഷൻ പരിപാടി സംഘടിപ്പിച്ചു
വയനാട് ടൗൺഷിപ്പ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ വീടുകൾ ലഭിക്കുന്ന 149 ഗുണഭോക്താക്കൾക്കായി കൽപ്പറ്റ കളക്ടറേറ്റിൽ ഓറിയന്റേഷൻ പരിപാടി സംഘടിപ്പിച്ചു.
വയനാട് ടൗൺഷിപ്പ് പദ്ധതി: രണ്ടാം ഘട്ടത്തിലെ 149 ഗുണഭോക്താക്കൾക്കായി ഓറിയന്റേഷൻ പരിപാടി സംഘടിപ്പിച്ചു
കൽപ്പറ്റ: വയനാട് ടൗൺഷിപ്പ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ വീടുകൾ അനുവദിച്ച 149 ഗുണഭോക്താക്കൾക്കായി പ്രത്യേക ഓറിയന്റേഷൻ പരിപാടി സംഘടിപ്പിച്ചു. കളക്ടറേറ്റിലെ ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ നടന്ന പരിപാടി കൽപ്പറ്റ നഗരസഭാ ചെയർപേഴ്സൺ പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.
ടൗൺഷിപ്പിൽ ഒരുക്കുന്ന വീടുകൾ, അനുബന്ധ സൗകര്യങ്ങൾ, അടിസ്ഥാന വികസന സംവിധാനങ്ങൾ എന്നിവയെക്കുറിച്ച് സ്പെഷ്യൽ ഓഫീസർ ഡോ. ജെ. അരുൺ, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഇ.ടി. രാകേഷ് എന്നിവർ ഗുണഭോക്താക്കൾക്ക് ക്ലാസെടുത്തു. വീടുകളുടെ നിർമാണ രീതികളെക്കുറിച്ച് യു.എൽ.സി.സി.എസ് (ULCCS), കിഫ്‌കോൺ (KIIFCON) എൻജിനീയർമാർ വിശദീകരിച്ചു.
പദ്ധതിയുടെ വിവിധ ഘടകങ്ങൾ, ഗുണഭോക്താക്കൾക്ക് ലഭ്യമാകുന്ന സൗകര്യങ്ങൾ, താമസം ആരംഭിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ടൗൺഷിപ്പിന്റെ രൂപരേഖയെക്കുറിച്ച് വ്യക്തമായ ധാരണ നൽകുന്നതിനും ഗുണഭോക്താക്കളുടെ സംശയങ്ങൾ നേരിട്ട് ദൂരീകരിക്കുന്നതിനും പരിപാടി സഹായകമായി. ചടങ്ങിൽ പുൽപ്പാറ കൗൺസിലർ ഷമീർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പ്രിയദർശിനി ബസിൽ ഓസിന് യാത്ര ചെയ്യുന്നു എന്ന് അധിക്ഷേപം വിദ്യാർഥിനിയെ വഴിയിൽ ഇറക്കിവിട്ടു
വയനാട് ടൗൺഷിപ്പ് പദ്ധതി രണ്ടാം ഘട്ടത്തിലെ 149 ഗുണഭോക്താക്കൾക്കായി ഓറിയന്റേഷൻ പരിപാടി സംഘടിപ്പിച്ചു
2. 20 ലക്ഷം രൂപ ചെലവിൽ നവീകരിച്ച തിരുവാങ്കുളം വയലിൽ റോഡ് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു
കണിയാമ്പറ്റയ്ക്ക് പൊൻകിരീടം, വയനാടിന് ആധിപത്യം കളിക്കളം 2026 ന് ആവേശക്കൊടിയിറക്കം
പതിനൊന്നാം വയസ്സിൽ ഇരട്ട സ്വർണവേഗം കളിക്കളം ട്രാക്കിലെ കുട്ടി ചാമ്പ്യനായി ശിവന്യ
കോട്ടയം ജില്ലയിൽ 79,612 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി 93.95 ശതമാനം നേട്ടം