ഡോൺ മാക്‌സിന്റെ അറ്റ് ലിറിക്കൽ ഗാനം പുറത്തിറങ്ങി
ഡാർക്ക് വെബ് പശ്ചാത്തലത്തിൽ ഡോൺ മാക്‌സിന്റെ അറ്റ് ലിറിക്കൽ ഗാനം പുറത്തിറങ്ങി
ഡാർക്ക് വെബ് പശ്ചാത്തലത്തിൽ ഡോൺ മാക്‌സിന്റെ 'അറ്റ്'; ലിറിക്കൽ ഗാനം പുറത്തിറങ്ങി
കൊച്ചി: പ്രശസ്ത എഡിറ്ററും സംവിധായകനുമായ ഡോൺ മാക്‌സ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'അറ്റ്' (At) ലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി. 'ഹേയ് രുദ്രശിവ' എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന് ഉമർ എഴിലാൻ, എച്ച്. ഷാജഹാൻ എന്നിവർ ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. പുതുമുഖ താരം ആകാശ് സെൻ, ഷാജു ശ്രീധർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ഈ ചിത്രം മലയാളത്തിലെ ആദ്യത്തെ ഡാർക്ക് വെബ് പ്രമേയമായ സിനിമയാണ്.
മരണവും ജീവിതവും തമ്മിലുള്ള പോരാട്ടം പ്രമേയമാകുന്ന ഗാനത്തിന്റെ വീഡിയോയിൽ ആകാശ് സെന്നിനും ഷാജുവിനുമൊപ്പം നൃത്തം ചെയ്യുന്ന ശിവനെയും കാണാം. 'പത്ത് കൽപ്പനകൾക്ക്' ശേഷം ഡോൺ മാക്‌സ് സംവിധാനം ചെയ്യുന്ന ഈ ചിത്രം കൊച്ചുറാണി പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായി പൂർണ്ണമായും 'റെഡ് വി റാപ്ടർ' (Red V Raptor) ക്യാമറയിൽ ചിത്രീകരിച്ച സിനിമ എന്ന പ്രത്യേകതയും 'അറ്റ്'നുണ്ട്.
ശരൺജിത്ത്, ബിബിൻ പെരുമ്പള്ളി, സാജിദ് യഹിയ, റേച്ചൽ ഡേവിഡ് തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ഈ ടെക്നോ ആക്ഷൻ ത്രില്ലർ ഫെബ്രുവരി 13-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. സരീഗമ മലയാളമാണ് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.

