കറക്കം സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി ശ്രീനാഥ് ഭാസിയും ഫെമിന ജോർജും ഒന്നിക്കുന്ന മ്യൂസിക്കൽ ഹൊറർ കോമഡി

ശ്രീനാഥ് ഭാസി, ഫെമിന ജോർജ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന കറക്കം എന്ന ചിത്രത്തിലെ സാം സി.എസ് സംഗീതം നൽകിയ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി.

കറക്കം സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി ശ്രീനാഥ് ഭാസിയും ഫെമിന ജോർജും ഒന്നിക്കുന്ന മ്യൂസിക്കൽ ഹൊറർ കോമഡി
കറക്കം’ സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി; ശ്രീനാഥ് ഭാസിയും ഫെമിന ജോർജും ഒന്നിക്കുന്ന മ്യൂസിക്കൽ ഹൊറർ കോമഡി

​ശ്രീനാഥ് ഭാസി - ഫെമിന ജോർജ് ചിത്രം ‘കറക്കം’: ശ്രദ്ധേയമായി സാം സി.എസിന്റെ സംഗീതത്തിൽ ഒരുങ്ങിയ പുതിയ ഗാനം

​കൊച്ചി: ശ്രീനാഥ് ഭാസി, ഫെമിന ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന ‘കറക്കം’ എന്ന ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി. ടി-സീരീസ് മ്യൂസിക്കിലൂടെ റിലീസ് ചെയ്ത "തിരിച്ചു പോണം..." എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. പ്രശസ്ത സംഗീത സംവിധായകൻ സാം സി.എസ് ഈണമിട്ട ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് അൻവർ അലിയാണ്. രശ്മി സതീഷാണ് ഗാനം ആലപിച്ചിരിക്കുന്നത്.

​മലയാളത്തിലെ ആദ്യത്തെ മ്യൂസിക്കൽ ഹൊറർ കോമഡി എന്ന വിശേഷണത്തോടെയാണ് ‘കറക്കം’ എത്തുന്നത്. ഭയവും തമാശയും ഒരേപോലെ കോർത്തിണക്കിയ ചിത്രം ക്രൗൺ സ്റ്റാർസ് എന്റർടൈൻമെന്റിന്റെ ബാനറിൽ കിംബർലി ട്രിനിഡെട്, അൻകുഷ് സിംഗ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ക്രൗൺ സ്റ്റാർസ് മലയാള സിനിമയിലേക്ക് ചുവടുവെക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. വരും കാലങ്ങളിൽ വ്യത്യസ്ത ജോണറുകളിലുള്ള കൂടുതൽ ചിത്രങ്ങൾ തങ്ങളുടെ ബാനറിൽ നിർമ്മിക്കാൻ പദ്ധതിയുണ്ടെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കി.

​സിദ്ധാർഥ് ഭരതൻ, ജീൻ പോൾ ലാൽ, അഭിറാം രാധാകൃഷ്ണൻ, മണികണ്ഠൻ ആചാരി, ബിജു കുട്ടൻ, ലേനസ് ബിച്ചു, ശാലു റഹിം തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. നിപിൻ നാരായണൻ, സുഭാഷ് ലളിത സുബ്രഹ്മണ്യൻ, അർജുൻ നാരായണൻ എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ധനുഷ് വർഗീസിന്റേതാണ് കഥ.

​ബബ്ലു അജു ഛായാഗ്രഹണവും നിതിൻ രാജ് അരോൾ എഡിറ്റിംഗും നിർവ്വഹിക്കുന്നു. മറ്റ് അണിയറ പ്രവർത്തകർ: കല- രാജേഷ് പി. വേലായുധൻ, പ്രൊഡക്ഷൻ കൺട്രോളർ- റിന്നി ദിവാകർ, വസ്ത്രാലങ്കാരം- മെൽവി ജെയ്, മേക്കപ്പ്- ആർ.ജി. വയനാടൻ