മൃഗസംരക്ഷണ വകുപ്പിൽ ഡ്രൈവർ കം അറ്റൻഡന്റ് ഒഴിവ്
ഇടുക്കി ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിന് കീഴിൽ ഡ്രൈവർ കം അറ്റൻഡന്റ് കരാർ നിയമനം. SSLC, LMV ലൈസൻസ് ഉള്ളവർക്ക് ഓഗസ്റ്റ് 29 ന് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.
ഇടുക്കി മൃഗസംരക്ഷണ വകുപ്പിൽ ഡ്രൈവർ കം അറ്റൻഡന്റ് ഒഴിവ് ഓഗസ്റ്റ് 29-ന് വാക്ക് ഇൻ ഇന്റർവ്യൂ
ഇടുക്കി :ഇടുക്കി ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പില്‍ ദേവികുളം ബ്ലോക്കിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്കും ഇടുക്കി ജില്ലയിലെ എം.എസ്.യു യൂണിറ്റിലേയ്ക്കും ഡ്രൈവര്‍ കം അറ്റൻഡൻ്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഈ തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള മിനിമം യോഗ്യത എസ്.എസ്.എല്‍.സി പാസ്സായ സര്‍ട്ടിഫിക്കറ്റും എല്‍.എം.വി ഡ്രൈവിംഗ് ലൈസന്‍സുമാണ്. ആഗസ്റ്റ് 29 രാവിലെ 11 മണിക്ക് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്. ദേവികുളം, തൊടുപുഴ ബ്ലോക്കില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.
പെരിയാറിൽ നിന്ന് കൊല്ലത്തേക്ക് മണൽക്കടത്ത് പ്രധാന സംഘത്തലവൻ പോലീസിന്റെ പിടിയിൽ
കടലിലേക്ക് 400 മീറ്റർ നടപ്പാത പടിഞ്ഞാറേക്കര സൺസെറ്റ് ബീച്ച് പാർക്ക് നാടിന് സമർപ്പിച്ചു
സൂര്യ ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്
കാർഷിക മേഖലയിൽ എ.ഐ പ്രയോജനപ്പെടുത്തുന്നത് മഹത്തരം കൃഷി മന്ത്രി ടി. സിദ്ദിഖ്
പ്രൈമറി തലം മുതൽ ഫുട്ബോൾ ലീഗ് മത്സരങ്ങൾ വേണം ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ്
കര്‍ഷകരുടെ ഭൂമിയും വാസസ്ഥലവും സംരക്ഷിക്കും മന്ത്രി ടി. സിദ്ദിഖ് 
