ആലുവ വെറ്ററിനറി പോളിക്ലിനിക്കിൽ ലബോറട്ടറി ടെക്നീഷ്യൻ നിയമനം
എറണാകുളം ആലുവ വെറ്ററിനറി പോളിക്ലിനിക്കിൽ ലബോറട്ടറി ടെക്നീഷ്യൻ ഒഴിവിലേക്ക് ഒക്ടോബർ 29 ന് വാക് ഇൻ ഇന്റർവ്യൂ നടക്കുന്നു. യോഗ്യത, ശമ്പളം, വിലാസം തുടങ്ങിയ വിവരങ്ങൾ അറിയാം.
ആലുവ വെറ്ററിനറി പോളിക്ലിനിക്കിൽ ലബോറട്ടറി ടെക്നീഷ്യൻ നിയമനം; വാക്-ഇൻ-ഇന്റർവ്യൂ ഒക്ടോബർ 29-ന്
കൊച്ചി: എറണാകുളം ജില്ലയിലെ ആലുവ വെറ്ററിനറി പോളിക്ലിനിക്കില്‍ ലബോറട്ടറി ടെക്നീഷ്യനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി വാക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. ഒക്ടോബർ 29-ന് രാവിലെ 11 മണി മുതൽ 12.30 വരെയാണ് ഇന്റർവ്യൂ.
യോഗ്യതയും ശമ്പളവും:
യോഗ്യത: MLT (B.Sc / Diploma)
വേതനം: പ്രതിമാസം ₹23,410/- (ഇരുപത്തിമൂവായിരത്തി നാനൂറ്റി പത്ത് രൂപ)
മുൻഗണന: എറണാകുളം ജില്ലക്കാർക്ക് മുൻഗണന ഉണ്ടായിരിക്കും.
ഹാജരാകേണ്ട വിലാസം:
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, അസ്സൽ (Original) സർട്ടിഫിക്കറ്റുകൾ, അവയുടെ പകർപ്പുകൾ എന്നിവ സഹിതം ആലുവ നേതാജി റോഡിലെ ഐ.സി.ഡി.പി (ICDP) ക്യാമ്പസിൽ പ്രവർത്തിക്കുന്ന എറണാകുളം ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.
ചാർമിനാറും രാമോജിയും കാണാൻ ഇനി കെ.എസ്.ആർ.ടി.സിയിൽ പോകാം തൊടുപുഴയിൽ നിന്ന് ഹൈദരാബാദിലേക്ക് ബജറ്റ് ടൂറിസം
ആലുവ വെറ്ററിനറി പോളിക്ലിനിക്കിൽ ലബോറട്ടറി ടെക്നീഷ്യൻ നിയമനം
കലയ്ക്കും ജീവകാരുണ്യത്തിനും മുൻഗണന തിരുവില്വാമല ഗോപി സ്മാരക ട്രസ്റ്റ് പ്രവർത്തനമാരംഭിച്ചു
ലഹരിക്കെതിരെ ജനകീയ പോരാട്ടം മൂവാറ്റുപുഴയിൽ ‘ഓപ്പറേഷൻ തൂഫാൻ’ വാക്കത്തോൺ സംഘടിപ്പിച്ചു
കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥുർ ചുമതലയേറ്റു