മാക്കേക്കടവ് നേരേക്കടവ് പാലം ഒക്ടോബർ 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കോട്ടയം ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന മാക്കേക്കടവ് നേരേക്കടവ് പാലം ഒക്ടോബർ 18 ന് മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന്റെ നേതൃത്വത്തിൽ പരിശോധന നടന്നു.
മാക്കേക്കടവ്-നേരേക്കടവ് പാലം ഉദ്ഘാടനത്തിന് സജ്ജം: ഡെപ്യൂട്ടി സ്പീക്കറുടെ നേതൃത്വത്തിൽ അവസാനവട്ട പരിശോധന പൂർത്തിയായി
തൈക്കാട്ടുശേരി: കോട്ടയം - ആലപ്പുഴ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മാക്കേക്കടവ്-നേരേക്കടവ് പാലത്തിന്റെ നിർമ്മാണം പൂർത്തിയായതിനെത്തുടർന്ന് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സംയുക്ത പരിശോധന നടത്തി. പാലം ഒക്ടോബർ 18-ന് രാവിലെ 9 മണിക്ക് മുഖ്യമന്ത്രി വി. ഡി. സതീശൻ നാടിന് സമർപ്പിക്കുമെന്ന് പരിശോധനയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ ഡെപ്യൂട്ടി സ്പീക്കർ അറിയിച്ചു.
ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. കെ. ബഷീർ, മറ്റ് സംസ്ഥാന മന്ത്രിമാർ, എം.എൽ.എമാർ, എം.പിമാരായ കെ. സി. വേണുഗോപാൽ, ഫ്രാൻസിസ് ജോർജ്, വൈക്കം എം.എൽ.എ കെ. ബിനിമോൻ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
സർക്കാർ രൂപീകരിച്ച് കഴിഞ്ഞ നാല് മാസത്തിനിടെ നടത്തിയ നിരന്തര യോഗങ്ങളുടെയും വിലയിരുത്തലുകളുടെയും ഫലമായാണ് നിർമ്മാണം വേഗത്തിലാക്കാൻ സാധിച്ചതെന്ന് ഡെപ്യൂട്ടി സ്പീക്കർ വ്യക്തമാക്കി. പാലവുമായി ബന്ധപ്പെട്ട അനുബന്ധ റോഡുകളുടെ നിർമ്മാണവും സമയബന്ധിതമായി പൂർത്തിയാക്കുമെന്നും അവർ കൂട്ടിച്ചേർത്തു. വൈക്കം എം.എൽ.എ കെ. ബിനിമോൻ, ജില്ലാ കളക്ടർ ഷാജി വി. നായർ, പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എൻജിനീയർ റ്റി. രേഖ തുടങ്ങിയവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.
മാക്കേക്കടവ് നേരേക്കടവ് പാലം ഒക്ടോബർ 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അഞ്ച് സെന്റിൽ കാർഷിക വിപ്ലവം മാതൃകാ കുട്ടി കർഷകരെ വീട്ടിലെത്തി അഭിനന്ദിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്
കീച്ചേരി ജനകീയ ആരോഗ്യ കേന്ദ്രത്തിന് തറക്കല്ലിട്ടു ശിലാസ്ഥാപനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു
നിർമ്മാണച്ചെലവിനേക്കാൾ തുക സ്ഥലം ഏറ്റെടുക്കലിന് പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക വിങ് രൂപീകരിക്കും മന്ത്രി പി.കെ. ബഷീർ
സമൂഹനന്മ ലക്ഷ്യം വെച്ചവരാണ് ഹോണററി ബിരുദം നേടിയവരെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
പെരുമ്പാവൂർ റോഡ് നവീകരണം ഉദ്ഘാടനം നിർവഹിച്ചു വികസന പദ്ധതികൾക്ക് പിന്തുണയുമായി പൊതുമരാമത്ത് വകുപ്പ്