റിട്ടയർമെന്റ് ജീവിതത്തിന് ചിലങ്കയുടെ താളം ഗുരുവായൂർ സന്നിധിയിൽ
റിട്ടയർമെന്റ് ജീവിതത്തിന് ചിലങ്കയുടെ താളം കഥകളി വേഷത്തിൽ ഗുരുവായൂർ സന്നിധിയിൽ അധ്യാപക സുഹൃത്തുക്കൾ
റിട്ടയർമെന്റ് ജീവിതത്തിന് ചിലങ്കയുടെ താളം; കഥകളി വേഷത്തിൽ ഗുരുവായൂർ സന്നിധിയിൽ അധ്യാപക സുഹൃത്തുക്കൾ
മണ്ണാർക്കാട്: ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകൾ ഒഴിഞ്ഞപ്പോൾ ആ മൂന്ന് അധ്യാപക സുഹൃത്തുക്കൾ തിരഞ്ഞെടുത്തത് തങ്ങളുടെ പഴയൊരു ആഗ്രഹമായിരുന്നു—കഥകളി അഭ്യസിക്കുക. ആ പഠനം ഒടുവിൽ ഗുരുവായൂരപ്പന്റെ സന്നിധിയിൽ അരങ്ങേറ്റമായി പൂർത്തിയായിരിക്കുന്നു.
മണ്ണാർക്കാട് കല്ലടി ഹയർസെക്കൻഡറി സ്‌കൂളിലെ മലയാളം അധ്യാപകനായിരുന്ന കെ.എസ്. സതീഷ്‌കുമാർ, അലനല്ലൂർ കല്ലടി അബ്ദുഹാജി ഹയർസെക്കൻഡറി സ്‌കൂൾ മുൻ പ്രിൻസിപ്പൽ പി. ജയശ്രീ, ഇതേ സ്‌കൂളിലെ യുപി വിഭാഗം അധ്യാപികയായിരുന്ന കെ.എ. രതി എന്നിവരാണ് ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ കൃഷ്ണവേഷം കെട്ടി ആത്മനിർവൃതിയോടെ അരങ്ങേറ്റം കുറിച്ചത്.
അധ്യാപനത്തിരക്കിനിടയിലും കഥകളി പഠിക്കണമെന്ന മോഹം മൂവർക്കും ഇടയിലുണ്ടായിരുന്നു. സർവീസിൽ നിന്നും വിരമിച്ചതോടെ സമയം ലഭ്യമായപ്പോൾ അവർ പഠനം ആരംഭിച്ചു. കലാമണ്ഡലം നാരായണൻകുട്ടിയുടെ കീഴിൽ കഴിഞ്ഞ രണ്ടു വർഷമായി ഇവർ പരിശീലനം നടത്തി വരികയായിരുന്നു. പ്രായത്തെ വെല്ലുന്ന ആവേശത്തോടെ കലയെ നെഞ്ചിലേറ്റിയ ഈ അധ്യാപകർ ഇപ്പോൾ കലാരംഗത്തും മാതൃകയാവുകയാണ്

