പ്രീ മെട്രിക് ഹോസ്റ്റലുകളിൽ യൂണിഫോം വിതരണം ദർഘാസ് ക്ഷണിച്ചു മാർച്ച് 11 വരെ അപേക്ഷിക്കാം
മൂവാറ്റുപുഴ, മാതിരപ്പിള്ളി, നേര്യംമംഗലം പ്രീ മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികൾക്ക് യൂണിഫോം വിതരണം ചെയ്യുന്നതിനായി ദർഘാസ് ക്ഷണിച്ചു.
യൂണിഫോം വിതരണം: പട്ടികവർഗ്ഗ വികസന വകുപ്പ് ദർഘാസ് ക്ഷണിച്ചു
മൂവാറ്റുപുഴ: പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള വിവിധ പ്രീ-മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികൾക്ക് 2026-27 അധ്യയന വർഷത്തെ യൂണിഫോമും നൈറ്റ് ഡ്രസ്സും തുന്നി വിതരണം ചെയ്യുന്നതിനായി ദർഘാസ് ക്ഷണിച്ചു. മൂവാറ്റുപുഴ (ബോയ്സ്), മാതിരപ്പിള്ളി (ഗേൾസ്), നേര്യംമംഗലം (ഗേൾസ്) എന്നീ ഹോസ്റ്റലുകളിലെ എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾക്കാണ് രണ്ട് ജോഡി വീതം യൂണിഫോമുകൾ നൽകേണ്ടത്.
താൽപ്പര്യമുള്ളവർക്ക് മാർച്ച് 11 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും നിബന്ധനകൾക്കുമായി മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസുമായി നേരിട്ടോ ഫോൺ മുഖേനയോ ബന്ധപ്പെടുക.
ഫോൺ: 0485-2970337

