കുട്ടികളിൽ ശുചിത്വബോധം വളർത്താൻ ഗോൾ ചലഞ്ച്
തിരുവനന്തപുരം പേരൂർക്കട ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രീൻ ക്ലീൻ കേരള ബിൻ വിൻ ഗോൾ ചലഞ്ച് സംഘടിപ്പിച്ചു. മാലിന്യ സംസ്കരണവും ശുചിത്വബോധവും ലക്ഷ്യമിട്ടുള്ള ക്യാമ്പയിന് ജില്ലാ കളക്ടർ അനു കുമാരി തുടക്കം കുറിച്ചു.
കുട്ടികളിൽ ശുചിത്വബോധം വളർത്താൻ 'ഗോൾ ചലഞ്ച്' തിരുവനന്തപുരത്ത് തുടക്കം
തിരുവനന്തപുരം: ജില്ലയിൽ മാലിന്യ പരിപാലനവും ശുചിത്വബോധവും പ്രോത്സാഹിപ്പിക്കുന്നതിനായി ജില്ലാ ശുചിത്വമിഷൻ സംഘടിപ്പിക്കുന്ന 'ഗ്രീൻ ക്ലീൻ കേരള-ബിൻ വിൻ ഗോൾ ചലഞ്ചിന്' തുടക്കമായി. പേരൂർക്കട ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ അനു കുമാരി പരിപാടി ഉദ്ഘാടനം ചെയ്തു.
ഖരമാലിന്യ പരിപാലന ചട്ടം 2026-ന്റെ ഭാഗമായി മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ നാലായി തരംതിരിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുകയാണ് ഈ ക്യാമ്പയിന്റെ ലക്ഷ്യം. 'നല്ല നാല് വർത്തമാനം' എന്ന പരിപാടിയുടെ ഭാഗമായാണ് നൂതനമായ ഈ ഗോൾ ചലഞ്ച് സംഘടിപ്പിച്ചത്.
ആവേശകരമായ മത്സരത്തിൽ പങ്കെടുത്ത കുട്ടികളും അധ്യാപകരും വിവിധ ടീമുകളുടെ ജഴ്സിയണിഞ്ഞാണ് ഗോൾ ചലഞ്ചിൽ പങ്കെടുത്തത്. ജൈവം, അജൈവം, സാനിറ്ററി, സ്പെഷ്യൽ കെയർ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി തരംതിരിച്ച മാലിന്യങ്ങളെ കൃത്യമായ നിറങ്ങളിലുള്ള ബിന്നുകളിൽ (പോസ്റ്റുകൾ) നിക്ഷേപിക്കുക എന്നതായിരുന്നു മത്സരം. കൃത്യതയോടെ മാലിന്യം തരംതിരിച്ച് ഗോൾ അടിക്കുന്നവരെ വിജയികളായി പ്രഖ്യാപിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
പേരൂർക്കട വാർഡ് കൗൺസിലർ വിനീത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ശുചിത്വമിഷൻ കോർഡിനേറ്റർ അരുൺ രാജ് പി.എൻ, സംസ്ഥാന ശുചിത്വമിഷൻ ഐ.ഇ.സി എക്സ്പെർട്ട് ഗോകുൽ, സ്കൂൾ പ്രിൻസിപ്പൽ ബിന്ദു ശിവദാസ്, വൈസ് പ്രിൻസിപ്പൽ അനിതാ ഭായി, പിടിഎ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു
സിവിൽ എൻജിനീയറിംഗ് ബിരുദധാരികൾക്ക് അവസരം പട്ടികജാതി വികസന വകുപ്പിൽ പരിശീലന പദ്ധതി
ആദിവാസി കുരുന്നുകൾക്ക് ഇനി പോഷകാമൃതം കരുതലായി എറണാകുളം ജില്ലാ പഞ്ചായത്ത്
ഗാന്ധിയൻ ദർശനങ്ങൾ ഇന്നും ലോകത്തിന് വഴികാട്ടി ബെന്നി ബഹനാൻ എം.പി.
താനൂർ ദുരന്തം ഉണർത്തിയ ആശയം ദേശീയ തലത്തിൽ മിന്നിത്തിളങ്ങി സായ് കൃഷ്ണ
സംസ്ഥാന സ്കൂൾ കായികമേള കുടിവെള്ള വിതരണത്തിനായി തണ്ണീർക്കുടങ്ങൾ സജ്ജമാക്കി വെൽഫെയർ കമ്മിറ്റി 
