ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ ജേതാവ് പ്രിൻസ് നോബിളിന് വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിന്റെ ആദരം

ഏഷ്യൻ ഗെയിംസ് സ്കിഫ് സെയിലിംഗിൽ വെള്ളിമെഡൽ നേടിയ പ്രിൻസ് നോബിൾ കുരിശിങ്കലിനെ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ. കെ. ജോഷി ഉപഹാരം സമ്മാനിച്ചു.

ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ ജേതാവ് പ്രിൻസ് നോബിളിന് വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിന്റെ ആദരം
ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ ജേതാവ് പ്രിൻസ് നോബിൾ കുരിശിങ്കലിനെ ആദരിക്കുന്ന ചടങ്ങിൽ നിന്ന്
ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ ജേതാവ് പ്രിൻസ് നോബിളിന് വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിന്റെ ആദരം
ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ ജേതാവ് പ്രിൻസ് നോബിളിന് വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിന്റെ ആദരം

ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ ജേതാവ് പ്രിൻസ് നോബിളിന് വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിന്റെ ആദരം

​കൊച്ചി: ഏഷ്യൻ ഗെയിംസ് സ്കിഫ് സെയിലിംഗിൽ (Skiff Sailing) വെള്ളിമെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ പ്രിൻസ് നോബിൾ കുരിശിങ്കലിനെ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു. ചടങ്ങിൽ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ. കെ. ജോഷി പ്രിൻസ് നോബിളിന് ഉപഹാരം സമ്മാനിച്ചു.

​18 വർഷത്തെ കഠിനാധ്വാനവും അർപ്പണബോധവും ആത്മവിശ്വാസവും വഴിയാണ് പ്രിൻസ് അന്താരാഷ്ട്ര കായികവേദിയിൽ മികച്ച നേട്ടം കൈവരിച്ചതെന്ന് ഡോ. കെ. കെ. ജോഷി പറഞ്ഞു. പ്രിൻസിന്റെ ഈ വിജയം യുവതലമുറയ്ക്ക് വലിയ പ്രചോദനമാണെന്നും ഭാവിയിൽ കൂടുതൽ വലിയ നേട്ടങ്ങൾ രാജ്യത്തിന് സമ്മാനിക്കാൻ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

​ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കെ. എസ്. നിബിൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഇ. കെ. ജയൻ, ലിജി തദ്ദേവൂസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എം. കെ. മനാഫ്, രാധിക സതീഷ്, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ലോറൻസ് അന്റോണിയ അൽമേഡ എന്നിവരും മറ്റ് ബ്ലോക്ക് ഉദ്യോഗസ്ഥരും പങ്കെടുത്തു.