രണ്ടാം മുഖം
മണികണ്ഠൻ ആചാരിയുടെ രണ്ടാം മുഖം മനോരമ മാക്സിൽ റിലീസ് ചെയ്തു
മണികണ്ഠൻ ആചാരിയുടെ 'രണ്ടാം മുഖം' മനോരമ മാക്സിൽ റിലീസ് ചെയ്തു
കൊച്ചി: യു കമ്പനിയുടെയും കണ്ടാ ഫിലിംസിന്റെയും ബാനറിൽ കെ.ടി. രാജീവ്, കെ. ശ്രീവർമ്മ എന്നിവർ ചേർന്ന് നിർമ്മിച്ച് കൃഷ്ണജിത്ത് എസ്. വിജയൻ സംവിധാനം ചെയ്ത 'രണ്ടാം മുഖം' ഒടിടി പ്ലാറ്റ്‌ഫോമായ മനോരമ മാക്സിലൂടെ റിലീസ് ചെയ്തു. പ്രമുഖ ബിൽഡർ കൂടിയായ കെ.ടി. രാജീവാണ് ചിത്രത്തിന്റെ പ്രധാന നിർമ്മാതാക്കളിൽ ഒരാൾ.
മികച്ച അഭിനയസാധ്യതയുള്ള ഒരു കഥാപാത്രവുമായി മണികണ്ഠൻ ആചാരി വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നു എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്. മറീന മൈക്കിൾ, അഞ്ജലി നായർ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. രണ്ട് വ്യത്യസ്ത വ്യക്തിത്വങ്ങളുടെ കഥ പറയുന്ന ചിത്രം സോഷ്യൽ പൊളിറ്റിക്സിനും നാട്ടിൻപുറത്തിന്റെ വിശുദ്ധിക്കും തുല്യ പ്രാധാന്യം നൽകുന്ന ഒരു റിയലിസ്റ്റിക് മൂവിയാണ്.
അജയ് പി. പോൾ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ ബിറ്റോ ഡേവിസ്, നന്ദൻ ഉണ്ണി, വിനോദ് തോമസ്, കോട്ടയം സോമരാജ്, പരസ്പരം പ്രദീപ് തുടങ്ങിയ വൻ താരനിര അണിനിരക്കുന്നുണ്ട്. നിർമ്മാതാവ് കെ.ടി. രാജീവും ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നു
മാക്കേക്കടവ് നേരേക്കടവ് പാലം ഒക്ടോബർ 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അഞ്ച് സെന്റിൽ കാർഷിക വിപ്ലവം മാതൃകാ കുട്ടി കർഷകരെ വീട്ടിലെത്തി അഭിനന്ദിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്
കീച്ചേരി ജനകീയ ആരോഗ്യ കേന്ദ്രത്തിന് തറക്കല്ലിട്ടു ശിലാസ്ഥാപനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു
നിർമ്മാണച്ചെലവിനേക്കാൾ തുക സ്ഥലം ഏറ്റെടുക്കലിന് പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക വിങ് രൂപീകരിക്കും മന്ത്രി പി.കെ. ബഷീർ
സമൂഹനന്മ ലക്ഷ്യം വെച്ചവരാണ് ഹോണററി ബിരുദം നേടിയവരെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
പെരുമ്പാവൂർ റോഡ് നവീകരണം ഉദ്ഘാടനം നിർവഹിച്ചു വികസന പദ്ധതികൾക്ക് പിന്തുണയുമായി പൊതുമരാമത്ത് വകുപ്പ് 
