റേഷൻ ധാന്യങ്ങൾ വൻതോതിൽ കടത്തി868 സ്ഥാപനങ്ങൾക്കെതിരെ നടപടി മന്ത്രി അനൂപ് ജേക്കബ്
ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിൽ സിവിൽ സപ്ലൈസ് നടത്തിയ പരിശോധനയിൽ 868 ക്രമക്കേടുകൾ കണ്ടെത്തി. വൻതോതിൽ റേഷൻ ധാന്യങ്ങളും സിലിണ്ടറുകളും പിടിച്ചെടുത്തു. വിപണി പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.
സംസ്ഥാനത്ത് വിപണി പരിശോധന ശക്തമാക്കും: 868 ക്രമക്കേടുകൾ കണ്ടെത്തിയതായി മന്ത്രി അനൂപ് ജേക്കബ്
തിരുവനന്തപുരം: വിലക്കയറ്റം തടയാനും പൊതുവിപണിയിലെ കൃത്രിമത്വം കണ്ടെത്താനുമുള്ള ഓപ്പണ് മാര്ക്കറ്റ് പരിശോധന കര്ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.
ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് ഒട്ടാകെ ആരംഭിച്ച പരിശോധനയില് ക്രമക്കേടുകള് റിപ്പോര്ട്ടുചെയ്യപ്പെട്ട സാഹചര്യത്തിലാണു നടപടി. ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്പ്പനശാലകളും പരിശോധിച്ചു. മൊത്തവ്യാപാര സ്ഥാപനങ്ങളില് 97 ഉം ചില്ലറ വില്പ്പനശാലകളില് 771 ഉം ക്രമക്കേടുകള് കണ്ടെത്തി. ചെറിയ ക്രമക്കേടുകള്ക്ക് ജില്ല കലക്ടര് മുഖേന നടപടി സ്വീകരിച്ചു വരുന്നു.
കൊല്ലം കരുനാഗപ്പള്ളി താലൂക്കില് പന്മനയില് നിന്നും 523 ചാക്ക് അരിയും 90 ചാക്ക് ഗോതമ്പും 285 പായ്ക്കറ്റ് ആട്ടയും 104 ചാക്ക് കേടായ ഭക്ഷ്യധാന്യവും തിരുവനന്തപുരം പറശാലയില് അഞ്ചിടങ്ങളില് നിന്നായി 491 ചാക്ക് അരിയും 4 ചാക്ക് ഗോതമ്പും പിടികൂടി. ബാലരാമപുരത്ത് നിന്നും ആറ് ഗാര്ഹിക സിലിണ്ടറുകള് പിടിച്ചെടുത്തു.
ഓണക്കാലം ഉള്പ്പെടെയുള്ള ഉത്സവ സീസണുകളില് വിപണിയില് പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത, കൃത്രിമ വിലക്കയറ്റം എന്നിവ ഉണ്ടാകാതിരിക്കാനാണു കലക്ടര്മാരുടെ കീഴിലുള്ള പ്രത്യേക സ്ക്വാഡുകള് പരിശോധന ഊര്ജ്ജിതമാക്കിയത്. പിടിച്ചെടുത്ത അനധികൃത ഭക്ഷ്യധാന്യങ്ങളില് അവശ്യസാധന നിയമപ്രകാരമുള്ള തുടര് നിയമനടപടികള് സ്വീകരിച്ചു വരുന്നതായും മന്ത്രി അറിയിച്ചു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
