കര്‍ഷകരുടെ ഭൂമിയും വാസസ്ഥലവും സംരക്ഷിക്കും മന്ത്രി ടി. സിദ്ദിഖ്
കേരളത്തിലെ കൃഷിഭൂമിയും ജനവാസ മേഖലകളും ഇ.എസ്.എ (ESA) പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാരിന്റെ ശക്തമായ നിലപാടെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്. ഇടുക്കി കുട്ടിക്കാനത്ത് വിവിധ കാർഷിക പദ്ധതികൾ ഉദ്ഘാടനം ചെയ്തു
സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി കൃഷിവകുപ്പ് നടപ്പിലാക്കിയ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു മന്ത്രി ടി. സിദ്ദിഖ്
ഇടുക്കി: കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഏഴാമത് കരട് വിജ്ഞാപനത്തില്‍ കേരളത്തിലെ 131 വില്ലേജുകളിലായി 9,993.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതി ലോല മേഖലയായി ഉള്പ്പെടുത്തിയതുസംബന്ധിച്ചുള്ള കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ശക്തമായി ഇടപെടുമെന്ന് കൃഷിവകുപ്പുമന്ത്രി ടി. സിദ്ദിഖ് പറഞ്ഞു.
ജനവാസ മേഖലകളും കൃഷിഭൂമികളും തോട്ടങ്ങളും ഇ.എസ്.എ പരിധിയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കണമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കൃഷിവകുപ്പും കേരള ഹോര്‍ട്ടികള്‍ച്ചര്‍ മിഷനും നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റിയുടെ സുഗന്ധവ്യഞ്ജനങ്ങളുടെ സെക്കന്‍ഡറി പ്രോസസിംഗ് യൂണിറ്റും മരിയാപുരം എവര്‍ഗ്രീന്‍ കാര്‍ഡമം ഡ്രയേഴ്സ് ആന്‍ഡ് സ്പൈസസിന്റെ സുഗന്ധവ്യഞ്ജനങ്ങളുടെ പ്രൈമറി പ്രോസസിംഗ് യൂണിറ്റും മന്ത്രി ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ കാര്‍ഷിക ഉല്‍പ്പന്നങ്ങളെ ദേശീയ-അന്തര്‍ദേശീയ വിപണികളിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്.
ഉല്‍പ്പാദനം മാത്രമല്ല, ഉല്‍പ്പന്നങ്ങളുടെ സംഭരണം, സംസ്കരണം, ബ്രാന്‍ഡിംഗ്, വിപണനം എന്നിവയും കാര്‍ഷിക മേഖലയിലെ പ്രധാന ഘടകങ്ങളാണ്. ഗ്രാമീണ മേഖലയിലെ കര്‍ഷക ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യമായ സര്‍ട്ടിഫിക്കേഷനും ബ്രാന്‍ഡിംഗും ഉറപ്പാക്കി അന്താരാഷ്ട്ര വിപണിയിലെത്തിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ആറുമാസത്തിനകം കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ അന്താരാഷ്ട്ര എക്സ്പോര്‍ട്ട് കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വിളനാശ നഷ്ടപരിഹാര തുക 25 ശതമാനം വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. വന്യമൃഗങ്ങളുടെ ആക്രമണത്തെ തുടര്‍ന്ന് കാര്‍ഷിക നഷ്ടമുണ്ടാകുന്ന സാഹചര്യങ്ങളില്‍ നല്കുന്ന നഷ്ടപരിഹാര തുക ഇരട്ടിയാക്കുന്നതിനുള്ള ഫയല്‍ വനംവകുപ്പും കൃഷിവകുപ്പും സംയുക്തമായി തയ്യാറാക്കി ധനകാര്യ മന്ത്രിയുടെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുവതലമുറയെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനായി 'കതിര് കാര്‍ഷിക ക്ലബ്' പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഓരോ സ്കൂളിലും നോഡല്‍ അധ്യാപകന്, പിന്തുണാ സമിതി, കതിര് മാര്‍ക്കറ്റ്, പരിശീലന പരിപാടികള്‍ എന്നിവ ഉള്‍പ്പെടുത്തി പദ്ധതി നടപ്പിലാക്കും. ഓരോ സ്കൂളിനും 10,000 രൂപ വീതം ധനസഹായവും നല്‍കും.
ഈ വര്‍ഷം 500 സ്കൂളുകളില്‍ പദ്ധതി ആരംഭിക്കും. അടുത്ത വര്‍ഷം സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് ലക്ഷ്യം.
വിദ്യാര്‍ത്ഥികളെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കുകയും അവര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുകയും ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറുകയാണ് എന്നതും അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു.
പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റിയുടെ സുഗന്ധവ്യഞ്ജനങ്ങളുടെ സെക്കന്‍ഡറി പ്രോസസിംഗ് യൂണിറ്റിനുള്ള സബ്സിഡി തുകയായ 35 ലക്ഷവും മരിയാപുരം എവര്‍ഗ്രീന്‍ കാര്‍ഡമം ഡ്രയേഴ്സ് ആന്‍ഡ് സ്പൈസസിന്റെ സുഗന്ധവ്യഞ്ജനങ്ങളുടെ പ്രൈമറി പ്രോസസിംഗ് യൂണിറ്റിനുള്ള സബ്സിഡി തുകയായ 12.25 ലക്ഷവും മന്ത്രി വിതരണം ചെയ്തു.പൂര്‍ണമായും ജൈവകാര്‍ഷിക മാര്‍ഗ്ഗങ്ങളിലേക്ക് മാറിയ ഉപ്പുതറയിലെ 36 കര്‍ഷകര്‍ക്ക് പാര്‍ട്ടിസിപ്പേറ്ററി ഗാരന്റി സിസ്റ്റം സര്‍ട്ടിഫിക്കറ്റുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു.
വിശിഷ്ടാതിഥിയായിരുന്നപീരുമേട് ഡെവലപ്മെന്ര് സൊസൈറ്റി സ്ഥാപക ഡയറക്ടര്‍ മാര്‍ മാത്യു അറക്കലിനെ മന്ത്രി ആദരിച്ചു.
കുട്ടിക്കാനം പീരുമേട് ഡെവലപ്മെന്റ്റ് സൊസൈറ്റിയില്‍ നടന്ന പരിപാടിയില്‍ സിറിയക് തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. സംസ്ഥാനതല അവാര്‍ഡ് ജേതാക്കളെയും വിശിഷ്ടാതിഥികളെയും റോയി കെ. പൗലോസ് എംഎല്‍എ, സേനാപതി വേണു എംഎല്‍എ എന്നിവര്‍ ആദരിച്ചു. കേരളം എസ്.എച്ച്.എം മിഷന് ഡയറക്ടര്‍ എസ്. ആശ പദ്ധതി വിശദീകരിച്ചു.
ഹോര്‍ട്ടി കോര്‍പ്പ് മാനേജിങ് ഡയറക്ടര്‍ എസ്. സിന്ധു, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഡീന എബ്രഹാം, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കര്‍, ജില്ലാ പഞ്ചായത്ത് അംഗം മിനി സാബു,ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശാന്തി രമേശ്,ഒ എസ് ഉമര്‍ ഫാറൂഖ്, സുഗുണന്, ,അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോണ്‍ പി തോമസ് , ബ്ലോക്ക് പഞ്ചായത്ത് അംഗം നിക്സണ് ജോര്‍ജ്, പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റി പേട്രണ്‍ മാര്‍ ജോസ് പുളിയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു.
കാർഷിക മേഖലയിൽ എ.ഐ പ്രയോജനപ്പെടുത്തുന്നത് മഹത്തരം കൃഷി മന്ത്രി ടി. സിദ്ദിഖ്
പ്രൈമറി തലം മുതൽ ഫുട്ബോൾ ലീഗ് മത്സരങ്ങൾ വേണം ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ്
കര്‍ഷകരുടെ ഭൂമിയും വാസസ്ഥലവും സംരക്ഷിക്കും മന്ത്രി ടി. സിദ്ദിഖ്
കുട്ടികളുടെ സൈബർ സുരക്ഷയ്ക്ക് സൈബർ സേഫ് കേരള 2026 ആസിഫ് അലി അംബാസഡർ
കളമശ്ശേരി ലൈംഗിക അതിക്രമം അതിജീവിതയ്ക്ക് പിന്തുണയുമായി വനിതാ കമ്മീഷൻ
സപ്ലൈകോ ഗോ കൺവീനിയൻസ് സ്റ്റോർ പ്രവർത്തനമാരംഭിച്ചു ആദ്യ സ്റ്റോർ വൈറ്റില ഹബ്ബിൽ