അയ്യൻകുഴിയിലെ 45 കുടുംബങ്ങളുടെ ഭൂമി സർക്കാർ ഏറ്റെടുക്കുന്നതിന് ഭരണാനുമതി വി പി സജീന്ദ്രൻ എം എൽ എ

ബിപിസിഎൽ റിഫൈനറി തീപിടിത്തത്തിന് പിന്നാലെ ദുരിതത്തിലായ അയ്യൻകുഴിയിലെ 45 കുടുംബങ്ങളുടെ 3.76 ഹെക്ടർ ഭൂമി ശാസ്ത്രീയ ലാൻഡ്‌ഫിൽ നിർമാണത്തിനായി സർക്കാർ ഏറ്റെടുക്കുന്നു. 16 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി വി. പി. സജീന്ദ്രൻ എംഎൽഎ അറിയിച്ചു.

അയ്യൻകുഴിയിലെ 45 കുടുംബങ്ങളുടെ ഭൂമി സർക്കാർ ഏറ്റെടുക്കുന്നതിന് ഭരണാനുമതി വി പി സജീന്ദ്രൻ എം എൽ എ
അമ്പലമുകൾ അയ്യൻകുഴിയിലെ ഭൂമി ഏറ്റെടുക്കൽ: 16 കോടിയുടെ ഭരണാനുമതിയായതായി വി. പി. സജീന്ദ്രൻ എം.എൽ.എ

അയ്യൻകുഴിയിലെ 45 കുടുംബങ്ങളുടെ ഭൂമി സർക്കാർ ഏറ്റെടുക്കുന്നതിന് ഭരണാനുമതി:3.76 ഹെക്ടർ സ്ഥലത്തിന് 16 കോടി രൂപ അനുവദിച്ചു വി പി സജീന്ദ്രൻ എം എൽ എ

എറണാകുളം:   അമ്പലമുകൾ അയ്യൻകുഴിയിലെ 45 കുടുംബങ്ങളുടെ ഭൂമി സർക്കാർ ഏറ്റെടുക്കുന്നതിന് ഭരണാനുമതി ലഭിച്ചതായി വി പി സജീന്ദ്രൻ എം എൽ എ.

എം എൽ എ യുടെയും ജില്ലാ കളക്ടറുടെയും നിരന്തര ഇടപെടലിനെ തുടർന്ന് അയ്യൻകുഴിയിൽ ശാസ്ത്രീയ ലാൻഡ്‌ഫിൽ സൗകര്യം സ്ഥാപിക്കുന്നതിനായി 3.7649 ഹെക്ടർ (ഏകദേശം 9.3 ഏക്കർ) ഭൂമി വാങ്ങുന്നതിനാണ് അനുമതി ലഭിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പ് ഏറ്റെടുക്കുന്ന പ്രദേശത്തിന് 16 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

2025 ജൂലൈ എട്ടിന് റിഫൈനറിയിലുണ്ടായ തീപ്പിടിത്തത്തെ തുടർന്ന് സുരക്ഷാ കാരണങ്ങളാൽ വിവിധ സ്ഥലങ്ങളിൽ വാടകയ്ക്ക് കഴിയുകയായിരുന്നു കുടുംബങ്ങൾ. ജില്ലാ കളക്ടർക്ക് ജില്ലാതല പർച്ചേസ് കമ്മിറ്റി മുഖേന ഭൂവുടമകളുമായി ചർച്ച നടത്തി സമ്മതം തേടാനും തുടർനടപടികൾ സ്വീകരിക്കാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

എച്ച്.ഒ.സി, ബി.പി.സി.എൽ കമ്പനികൾക്കിടയിൽ നാല് പതിറ്റാണ്ടായി താമസിച്ചിരുന്ന ഇവർക്ക് തീപ്പിടിത്തം കൂടുതൽ ദുരിതപൂർണമാക്കി. നിവാസികളിൽ പലർക്കും രണ്ടും മൂന്നും സെന്റ് ഭൂമിയാണുളളത്. മലിനീകരണബാധിത പ്രദേശമെന്ന കാരണത്താൽ ഭൂമിക്ക് വിപണിമൂല്യം ലഭിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കി. ഭൂമി വിൽക്കാൻ ശ്രമിച്ചാലും ന്യായമായ വില നൽകാൻ ആരും തയ്യാറാകാത്ത അവസ്ഥയായിരുന്നു. ബാങ്കിൽ പണയപ്പെടുത്തുമ്പോൾ ഭൂമിയുടെ അടിസ്ഥാനവില പോലും ലഭിച്ചിരുന്നില്ല.

വർഷങ്ങളായി തുടരുന്ന വായു, ജല, ശബ്ദ മലിനീകരണത്തിനും ദുർഗന്ധത്തിനും പുറമെയാണ് തീപിടിത്തം ഇവരുടെ ജീവിതം പ്രതിസന്ധിയിലാക്കിയത്.കുട്ടികൾക്കും പ്രായമായവർക്കും ശ്വാസകോശ സംബന്ധമായ ആരോഗ്യപ്രശ്നങ്ങളും വർദ്ധിച്ചിരുന്നു. ജില്ലാ കളക്ടറുടെ സഹകരണത്തോടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കുമെന്ന് എം എൽ എ പറഞ്ഞു.