തരൂർ സിപിഎം ചർച്ച വാർത്തകൾ തള്ളി എം എ യൂസഫലി
തരൂരിനെ സിപിഎമ്മിലെത്തിക്കാൻ മധ്യസ്ഥത വഹിച്ചെന്ന വാർത്തകൾ തള്ളി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി
തരൂരിനെ സിപിഎമ്മിലെത്തിക്കാൻ മധ്യസ്ഥത വഹിച്ചെന്ന വാർത്തകൾ തള്ളി എം.എ. യൂസഫലി
ശശി തരൂർ എംപിയെ സി.പി.എമ്മിലെത്തിക്കാൻ താൻ മധ്യസ്ഥ ചർച്ചകൾ നടത്തിയെന്ന മാധ്യമ റിപ്പോർട്ടുകൾ പൂർണ്ണമായും തള്ളി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. മാധ്യമങ്ങൾ അനാവശ്യ ഗോസിപ്പുകളും പരദൂഷണങ്ങളും പ്രചരിപ്പിക്കുന്നത് നിർത്തണമെന്നും അദ്ദേഹം ദുബായിൽ പറഞ്ഞു.
ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത ശേഷം ദാവോസിൽ നിന്ന് സൂറിച്ചിലെത്തി ഒരു ദിവസത്തെ തിരക്കിട്ട മീറ്റിംഗുകൾക്ക് ശേഷം ദുബായിലേക്ക് മടങ്ങുന്നതിനിടെയാണ് ഇത്തരമൊരു വാർത്ത തന്റെ ശ്രദ്ധയിൽപ്പെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തവണ താൻ തരൂരിനെ കണ്ടിട്ടുപോലുമില്ല. ആറുമാസം മുൻപ് അദ്ദേഹം തന്റെ വീട്ടിൽ വന്നപ്പോൾ കണ്ടിരുന്നു എന്നതൊഴിച്ചാൽ രാഷ്ട്രീയപരമായ യാതൊരു ചർച്ചകളും നടന്നിട്ടില്ലെന്നും യൂസഫലി കൂട്ടിചേർത്തു.
മാധ്യമപ്രവർത്തകർ വാർത്തകൾ നൽകുന്നതിന് മുൻപ് അതിന്റെ സത്യത്തെക്കുറിച്ച് അന്വേഷിക്കണമെന്നും വസ്തുതയുണ്ടെങ്കിൽ മാത്രമേ അത് പ്രക്ഷേപണം ചെയ്യാൻ പാടുള്ളൂവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
രാഷ്ട്രീയ ചായ്‌വില്ലെന്ന് വിശദീകരണം
തനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേക ചായ്‌വില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയെ ആശംസിച്ചതിൽ രാഷ്ട്രീയമില്ല. ജയവും തോൽവിയും തീരുമാനിക്കുന്നത് ജനങ്ങളാണ്. ഒരാൾക്ക് ആശംസകൾ നേരുന്നതിൽ എന്ത് ബുദ്ധിമുട്ടാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
