താമരശ്ശേരി താലൂക്ക് ആശുപത്രി ഇനി ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി
താമരശ്ശേരി താലൂക്ക് ആശുപത്രിയെ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയായി ഉയർത്തുന്നതിന്റെ പ്രഖ്യാപനവും പുതിയ മാതൃ ശിശു സംരക്ഷണ ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനവും ആരോഗ്യ വകുപ്പ് മന്ത്രി നിർവ്വഹിച്ചു.
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ മാതൃ-ശിശു സംരക്ഷണ ബ്ലോക്ക്നിർമ്മാണോദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർവഹിച്ചു
കോഴിക്കോട് : കൊടുവള്ളി നിയോജകമണ്ഡലത്തിലെ പ്രധാന സർക്കാർ ആശുപത്രിയായ താമരശ്ശേരി താലൂക്ക് ആശുപത്രിയെ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയായി ഉയർത്തുന്നതിന്റെ പ്രഖ്യാപനവും പുതുതായി നിർമ്മിക്കുന്ന മാതൃ-ശിശു സംരക്ഷണ ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർവഹിച്ചു. പി.കെ. ഫിറോസ് എം.എൽ.എ അധ്യക്ഷത വഹിച്ചു.
കൊടുവള്ളി, തിരുവമ്പാടി നിയോജകമണ്ഡലങ്ങളിലെ മലയോര മേഖലയിലെ ജനങ്ങൾ ഏറെ ആശ്രയിക്കുന്ന പ്രധാന പൊതുജനാരോഗ്യ സ്ഥാപനമായ താമരശ്ശേരി താലൂക്ക് ആശുപത്രിയെ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയായി ഉയർത്തുന്നതോടെ ചികിത്സാ സൗകര്യങ്ങളും സേവന സംവിധാനങ്ങളും കൂടുതൽ വിപുലീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
താമരശ്ശേരി താലൂക്ക് ആശുപത്രിയെ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയായി ഉയർത്തിയുള്ള പ്രഖ്യാപനം മലയോര മേഖലയിലെ ജനങ്ങളുടെ ദീർഘകാല ആവശ്യത്തിന് ലഭിച്ച അംഗീകാരമാണെന്ന് പി.കെ. ഫിറോസ് എം.എൽ.എ പറഞ്ഞു.
ചടങ്ങിൽ സി.കെ. കസീം എം.എൽ.എ, മുൻ എം.എൽ.എ വി.എം. ഉമ്മർ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് തുടങ്ങി ജനപ്രതിനിധികളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
