നിയമസഭാ തിരഞ്ഞെടുപ്പ് പണമൊഴുക്കും ലഹരിക്കടത്തും തടയാൻ ഡി.ആർ.ഐ രംഗത്ത് വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം

കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കള്ളക്കടത്ത് തടയാൻ റവന്യൂ ഇന്റലിജൻസ് (DRI) ഹെൽപ്പ് ലൈൻ ആരംഭിച്ചു. വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം.

നിയമസഭാ തിരഞ്ഞെടുപ്പ് പണമൊഴുക്കും ലഹരിക്കടത്തും തടയാൻ ഡി.ആർ.ഐ രംഗത്ത് വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം
നിയമസഭാ തിരഞ്ഞെടുപ്പ്: പണമൊഴുക്കും ലഹരിക്കടത്തും തടയാൻ ഡി.ആർ.ഐ രംഗത്ത്; വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേന്ദ്ര പരോക്ഷ നികുതി കസ്റ്റംസ് ബോര്‍ഡിന്റെ നോഡൽ ഏജൻസിയാണ് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലെ റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ്. തിരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കുകയോ തടസപ്പെടുത്തുകയോ ചെയ്യുന്ന നിരോധിത വസ്തുക്കളുടെ കടത്തും അനധികൃത വ്യാപാരവും തടഞ്ഞ് സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിൽ റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് നിർണായക പങ്കുവഹിക്കുന്നു.

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ അനധികൃത ചരക്കുകള്‍, മയക്കുമരുന്ന്, സ്വർണം, വിദേശ കറൻസി, വനം-വന്യജീവി ഉല്പന്നങ്ങൾ എന്നിവയുടെ കടത്തുമായോ മറ്റ് നിരോധിത പ്രവർത്തനങ്ങളുമായോ ബന്ധപ്പെട്ട വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പ്രത്യേക ഹെൽപ്പ് ലൈൻ വഴി അറിയിക്കണമെന്ന് റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് പൊതു അറിയിപ്പിലൂടെ ജനങ്ങളോട് അഭ്യർത്ഥിച്ചു.  

നിരോധിത വസ്തുക്കൾ പിടികൂടുന്നതിലേക്ക് നയിക്കുന്ന തരത്തില്‍ കൃത്യമായ വിവരങ്ങൾ നൽകുന്നവർക്ക് നിലവിലെ സർക്കാർ നയങ്ങളനുസരിച്ച് പ്രതിഫലം നൽകും. വിവരങ്ങൾ പങ്കുവെക്കുന്നവരുടെ വ്യക്തിവിവരങ്ങള്‍ പൂര്‍ണമായും രഹസ്യമായി സൂക്ഷിക്കും.

ഹെൽപ്പ് ലൈൻ നമ്പർ: 8089728293

ഇ-മെയിൽ: dricokic[at]nic[dot]in

വാട്സ്ആപ്പ് നമ്പർ: 8089728293

സമ്മതിദായകര്‍ക്കിടയില്‍ അവബോധം വളർത്താനും പ്രവര്‍ത്തനങ്ങളില്‍ സജീവ ജനപങ്കാളിത്തം പ്രോത്സാഹിപ്പിക്കാനും തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത തകർക്കുന്ന തെറ്റായ നടപടികൾ തടയാനും ഈ പൊതു അറിയിപ്പ് ലക്ഷ്യമിടുന്നു. അതിർത്തി സുരക്ഷ ഉറപ്പാക്കാനും സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനും ഡിആര്‍ഐ പൊതുജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിച്ചു.