സത്യദേവ് വെങ്കിടേഷ് മഹാ ചിത്രം റാവു ബഹാദൂർ 2026 ജൂൺ 5 ന് റിലീസ് ചെയ്യും രാജകീയ ലുക്കിൽ സത്യദേവ്

സത്യദേവ് നായകനായി വെങ്കിടേഷ് മഹാ സംവിധാനം ചെയ്യുന്ന റാവു ബഹാദൂർ 2026 ജൂൺ 5 ന് ആഗോളതലത്തിൽ റിലീസ് ചെയ്യും. ജിഎംബി എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ഈ സൈക്കോളജിക്കൽ ഡ്രാമയുടെ വിശേഷങ്ങൾ അറിയാം.

സത്യദേവ് വെങ്കിടേഷ് മഹാ ചിത്രം റാവു ബഹാദൂർ 2026 ജൂൺ 5 ന് റിലീസ് ചെയ്യും രാജകീയ ലുക്കിൽ സത്യദേവ്
സത്യദേവ് ചിത്രം 'റാവു ബഹാദൂർ' 2026 ജൂൺ 5-ന് റിലീസ് ചെയ്യും

​സത്യദേവ്-വെങ്കിടേഷ് മഹാ ചിത്രം ‘റാവു ബഹാദൂർ’: 2026 ജൂൺ 5-ന് ആഗോള റിലീസ്; ശ്രദ്ധേയമായി പുതിയ പോസ്റ്റർ

​കൊച്ചി: പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സത്യദേവ്-വെങ്കിടേഷ് മഹാ ചിത്രം ‘റാവു ബഹാദൂർ’ 2026 ജൂൺ 5-ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള പുതിയ പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജിഎംബി എന്റർടൈൻമെന്റ്, എ പ്ലസ് എസ് മൂവീസ്, ശ്രീചക്രാസ് എന്റർടൈൻമെന്റ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്.

​സത്യദേവിന്റെ അത്യുഗ്രൻ ഗെറ്റപ്പാണ് പുതിയ പോസ്റ്ററിലെ പ്രധാന ആകർഷണം. തലപ്പാവിലിരിക്കുന്ന ഒരു പ്രാണിയും കൊട്ടാര പശ്ചാത്തലവും സിനിമയുടെ നിഗൂഢതയാർന്ന പ്രമേയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ചരിത്രവും സംസ്കാരവും സമന്വയിക്കുന്ന ഒരു സൈക്കോളജിക്കൽ ഡ്രാമയായാണ് വെങ്കിടേഷ് മഹാ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

​ചിത്രത്തിലെ ‘ഓ സുന്ദരി’ എന്ന ആദ്യ ഗാനം ഇതിനോടകം സൂപ്പർ ഹിറ്റാണ്. സത്യദേവും ദീപ തോമസും അഭിനയിച്ച ഈ ഗാനം ഒരു പഴയ കാലഘട്ടത്തിന്റെ ദൃശ്യഭംഗി ഒപ്പിയെടുക്കുന്നു. ഒന്നിലധികം ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടുന്ന സത്യദേവിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ‘റാവു ബഹാദൂർ’ എന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. 'മേജർ' എന്ന ചിത്രത്തിന് ശേഷം ജിഎംബി എന്റർടൈൻമെന്റ് നിർമ്മാണ രംഗത്തേക്ക് മടങ്ങിയെത്തുന്ന ചിത്രം കൂടിയാണിത്.

​അണിയറ പ്രവർത്തകർ:

വെങ്കിടേഷ് മഹാ രചനയും സംവിധാനവും എഡിറ്റിംഗും നിർവ്വഹിക്കുന്ന ചിത്രത്തിൽ വികാസ് മുപ്പാല, ബാല പരാശർ, ആനന്ദ് ഭാരതി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. കാർത്തിക് പർമാർ ഛായാഗ്രഹണവും സ്മരൻ സായ് സംഗീതവും നിർവ്വഹിക്കുന്നു.