പര്യത്തുകാവ് നിവാസികളെ പെരുവഴിയിലാക്കില്ല, കേസ് സർക്കാർ ഏറ്റെടുക്കും മന്ത്രി റോജി എം. ജോൺ

പര്യത്തുകാവ് നിവാസികളുടെ നിയമപോരാട്ടം സർക്കാർ ഏറ്റെടുക്കുമെന്നും കോടതി വിധി അനുകൂലമല്ലെങ്കിൽ പുനരധിവാസം ഉറപ്പാക്കുമെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ അറിയിച്ചു.

പര്യത്തുകാവ് നിവാസികളെ പെരുവഴിയിലാക്കില്ല, കേസ് സർക്കാർ ഏറ്റെടുക്കും മന്ത്രി റോജി എം. ജോൺ
പര്യത്തുകാവ് ഉന്നതി ഭൂമി വിഷയവുമായി ബന്ധപ്പെട്ട് മന്ത്രി റോജി എം ജോണിന്റെ നേതൃത്തിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ നിനും
പര്യത്തുകാവ് നിവാസികളെ പെരുവഴിയിലാക്കില്ല, കേസ് സർക്കാർ ഏറ്റെടുക്കും മന്ത്രി റോജി എം. ജോൺ
പര്യത്തുകാവ് നിവാസികളെ പെരുവഴിയിലാക്കില്ല, കേസ് സർക്കാർ ഏറ്റെടുക്കും മന്ത്രി റോജി എം. ജോൺ
പര്യത്തുകാവ് നിവാസികളെ പെരുവഴിയിലാക്കില്ല, കേസ് സർക്കാർ ഏറ്റെടുക്കും മന്ത്രി റോജി എം. ജോൺ
പര്യത്തുകാവ് നിവാസികളെ പെരുവഴിയിലാക്കില്ല, കേസ് സർക്കാർ ഏറ്റെടുക്കും മന്ത്രി റോജി എം. ജോൺ
പര്യത്തുകാവ് നിവാസികളെ പെരുവഴിയിലാക്കില്ല, കേസ് സർക്കാർ ഏറ്റെടുക്കും മന്ത്രി റോജി എം. ജോൺ

പര്യത്തുകാവ് നിവാസികളെ പെരുവഴിയിലാക്കില്ല; നിയമപോരാട്ടം സർക്കാർ ഏറ്റെടുക്കും: മന്ത്രി റോജി എം ജോൺ

കൊച്ചി: പര്യത്തുകാവ് നിവാസികളെ ഒരു കാരണവശാലും പെരുവഴിയിലാക്കില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ പറഞ്ഞു. ഉന്നതി നിവാസികളുടേയും ഉദ്യോഗസ്ഥരുടേയും പങ്കാളിത്തത്തോടെ കളക്ടറേറ്റിൽ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് മന്ത്രി സർക്കാരിന്റെ ഉറപ്പ് വ്യക്തമാക്കിയത്. വിഷയം ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി വി.ഡി. സതീശനുമായി ഇതുസംബന്ധിച്ച് ചർച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

​പതിറ്റാണ്ടുകളായി പര്യത്തുകാവ് നിവാസികൾ നടത്തിവരുന്ന നിയമപോരാട്ടം ഇനി സർക്കാർ ഏറ്റെടുക്കും. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച തന്നെ ഹൈക്കോടതിയെ സമീപിക്കും. പ്രദേശത്തെ കുടുംബങ്ങളെ പൂർണ്ണമായും വിശ്വാസത്തിലെടുത്തായിരിക്കും സർക്കാരിന്റെ തുടർന്നുള്ള നടപടികൾ. നിലവിൽ നിവാസികൾക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകന് അഡ്വക്കേറ്റ് ജനറലുമായി (AG) അടിയന്തരമായി ആശയവിനിമയം നടത്താനുള്ള സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

​വിഷയത്തിൽ പരമാവധി നിയമപോരാട്ടം നടത്താനാണ് സർക്കാരിന്റെ തീരുമാനം. കോടതിവിധി പ്രതികൂലമാകുന്ന സാഹചര്യമുണ്ടായാൽ പോലും കുടുംബങ്ങൾക്ക് വീടും സ്ഥലവും ഉൾപ്പെടെ നൽകി സർക്കാർ പുനരധിവസിപ്പിക്കും. തിങ്കളാഴ്ച കോടതിയെ സമീപിക്കുന്നത് വരെ പര്യത്തുകാവിൽ യാതൊരുവിധ പോലീസ് നടപടിയും ഉണ്ടാവില്ലെന്നും യോഗത്തിൽ തീരുമാനമായി. യോഗത്തിനെത്തിയ ഏഴ് കുടുംബങ്ങളുടെയും പ്രയാസങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞ മന്ത്രി, ഏതു ഘട്ടത്തിലും സർക്കാർ കൂടെയുണ്ടാകുമെന്ന് ഉറപ്പ് നൽകി.

​ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ വി.പി സജീന്ദ്രൻ എം.എൽ.എ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി. ജേക്കബ്, എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്‌ സുദർശൻ, വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശാരദ, വൈസ് പ്രസിഡന്റ് ഷമീർ തുകലിൽ, ഡെപ്യൂട്ടി കളക്ടർ വി.ഇ അബ്ബാസ്, കുന്നത്തുനാട് തഹസിൽദാർ എം.മായ തുടങ്ങിയ പ്രമുഖ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.