മുണ്ടക്കയത്ത് സ്കൂൾ ബസും കാറും കൂട്ടിയിടിച്ചു
മുണ്ടക്കയത്ത് സ്കൂൾ ബസും കാറും കൂട്ടിയിടിച്ചു മൂന്നുപേർക്ക് പരിക്ക് രക്ഷകനായി ഡോക്ടർ
മുണ്ടക്കയത്ത് സ്കൂൾ ബസും കാറും കൂട്ടിയിടിച്ചു: മൂന്നുപേർക്ക് പരിക്ക്; രക്ഷകനായി ഡോക്ടർ
മുണ്ടക്കയം: മുണ്ടക്കയം ഇടച്ചോറ്റിയിൽ സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. രണ്ട് വിദ്യാർത്ഥികൾക്കും കാർ ഡ്രൈവർക്കുമാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ പെരുവന്താനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ മാത്യു പി. തോമസ് കാണിച്ച അവസരോചിതമായ ഇടപെടൽ വലിയ കൈയടി നേടുകയാണ്.
ഇടച്ചോറ്റി ജംഗ്ഷന് സമീപം വെച്ചായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ സ്കൂൾ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടസമയത്ത് ബസിനുള്ളിലുണ്ടായിരുന്ന രണ്ട് കുട്ടികൾക്കാണ് പരിക്കേറ്റത്. കാർ ഡ്രൈവർക്കും പരിക്കുണ്ട്.
അപകടം നടന്ന ഉടനെ ആ വഴി എത്തിയ പെരുവന്താനം പി.എച്ച്.സി സൂപ്രണ്ട് ഡോ. മാത്യു പി. തോമസ് ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ആംബുലൻസിനായി കാത്തുനിൽക്കാതെ അദ്ദേഹം പരിക്കേറ്റവരെ സ്വന്തം വാഹനത്തിൽ കയറ്റി മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരിക്കേറ്റവരുടെ നില നിലവിൽ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവസ്ഥലത്തെത്തിയ മുണ്ടക്കയം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
